ചെന്നൈ: ഇന്ത്യ ആതിഥേയത്വം വഹിച്ച ചെസ് ഒളിമ്പ്യാഡ് സമാപിച്ചു. വ്യക്തിഗത ഇനത്തില്‍ ഇന്ത്യയ്ക്ക് ഏഴ് മെഡലുകള്‍ ലഭിച്ചു. മലയാളി താരം നിഹാല്‍ സരിനും ഡി. ഗുകേഷും സ്വര്‍ണം നേടി. ഇ. അര്‍ജുന് വെള്ളി ലഭിച്ചു. ആര്‍. പ്രഗ്‌നാനന്ദ, ആര്‍. വൈശാലി, താനിയ സച്ച്‌ദേവ്, ദിവ്യ ദേശ് മുഖ് എന്നിവര്‍ക്ക് വെങ്കലം.
ടീമിനത്തില്‍ ഇന്ത്യയ്ക്ക് രണ്ട് വെങ്കലം ലഭിച്ചു. ഓപ്പണ്‍ വിഭാഗത്തില്‍ ബി ടീമും വനിതാ വിഭാഗത്തില്‍ എ ടീമുമാണ് വെങ്കല മെഡല്‍ നേടിയത്. വനിതാ വിഭാഗത്തില്‍ ഉക്രെയ്ന്‍ സ്വര്‍ണവും ജോര്‍ജിയ വെള്ളിയും നേടി. ഓപ്പണ്‍ വിഭാഗത്തില്‍ ഉസ്‌ബെക്കിസ്ഥാനാണ് സ്വര്‍ണം സ്വന്തമാക്കിയത്. അര്‍മേനിയ്ക്കാണ് വെള്ളി മെഡല്‍.
ഓപ്പണ്‍ വിഭാഗം വ്യക്തിഗത മത്സരത്തില്‍ ഇന്ത്യയുടെ മലയാളി താരം ഗ്രാന്‍ഡ് മാസ്റ്റര്‍ നിഹാല്‍ സരിനും ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി. ഗുകേഷും സ്വര്‍ണം നേടി. ഒരു മത്സരത്തില്‍പ്പോലും തോല്‍ക്കാതെയാണ് സരിന്‍ സ്വര്‍ണം നേടിയത്. ബോര്‍ഡ് രണ്ടിലാണ് സരിന്റെ വിജയം. ബോര്‍ഡ് മൂന്നില്‍ ഗുകേഷ് സ്വര്‍ണം നേടി.
ഇവരെക്കൂടാതെ ഇംഗ്ലണ്ടിന്റെ ഡേവിഡ് ഹോവെല്‍, ഉസ്ബെക്കിസ്ഥാന്റെ ജഹാംഗിര്‍ വാഖിഡോവ്, പോളണ്ടിന്റെ മത്തേയൂസ് ബാര്‍ട്ടെല്‍ എന്നിവരും സ്വര്‍ണം നേടി. വനിതാ വിഭാഗം വ്യക്തിഗത മത്സരത്തില്‍ ഇന്ത്യയ്ക്ക് മെഡല്‍ നേടാനായില്ല. കഴിഞ്ഞ മാസം ജൂലൈ 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ചെസ് ഒളിമ്പ്യാഡ് ഉദ്ഘാടനം ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.