നാല് വിനോദ സഞ്ചാരികള്‍ക്ക് കോവിഡ്; ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി നേപ്പാള്‍

നാല് വിനോദ സഞ്ചാരികള്‍ക്ക് കോവിഡ്; ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി നേപ്പാള്‍

കാഠ്മണ്ഡു: ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി നേപ്പാള്‍. നാലു ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. രാജ്യത്ത് കോവിഡ് ബാധ രൂക്ഷമായിരിക്കെയാണ് നടപടി. പടിഞ്ഞാറന്‍ നേപ്പാളിലെ ബൈത്താഡി ജില്ലയിലുള്ള ജ്വാലഘട്ട് അതിര്‍ത്തി വഴി എത്തിയ നാലു വിനോദസഞ്ചാരികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് ബാധിച്ച ഇവരോട് ഇന്ത്യയിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചതായി ബൈത്താഡി ഹെല്‍ത്ത് ഓഫീസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ബിപിന്‍ ലേഖക് പറഞ്ഞു. ഇന്ത്യക്കാരുടെ കോവിഡ് പരിശോധന വര്‍ധിപ്പിച്ചതായും ഇന്ത്യയില്‍ പോയ നിരവധി നേപ്പാള്‍ സ്വദേശികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും അദ്ദേഹം അറിയിച്ചു.

ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ബൈത്താഡി ജില്ല ഇപ്പോള്‍ കോവിഡ് ഹൈറിസ്‌ക് പ്രദേശമാണ്. മൂന്നാഴ്ച മുമ്പ് ഒറ്റ കേസും ഇല്ലാതിരുന്ന ഇവിടെ ഇപ്പോള്‍ 31 കേസുകളുണ്ട്. അതേസമയം, ചൊവ്വാഴ്ചത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇന്ത്യയിലാകെ 4,41,74,650 കോവിഡ് കേസുകളാണുള്ളത്. 12,751 പുതിയ കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. 5,26,772 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നേപ്പാളിലാകെ 1090 പുതിയ കേസുകളാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.