സൂറത്ത്: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിനായുളള തയ്യാറെടുപ്പുകളിലാണ്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഗുജറാത്തിലെ വസ്ത്ര വ്യാപാരി തന്റെ കോടികള്‍ വിലമതിക്കുന്ന ജാഗ്വാര്‍ കാറിന് ദേശീയ പതാകയുടെ നിറം നല്‍കിയിരിക്കുകയാണ്. സിദ്ധാര്‍ത്ഥ് ദോഷിയെന്ന വ്യാപാരിയാണ് ദേശസ്നേഹം പ്രകടമാക്കാന്‍ ഇത്തരത്തിലൊരു മാര്‍ഗം സ്വീകരിച്ചത്.
ഗുജറാത്തിലെ സൂറത്ത് സ്വദേശിയാണ് ഇദ്ദേഹം. അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള ഹര്‍ഖര്‍ തിരംഗ ക്യാമ്പയിന്‍ വിജയിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ഓഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാവരും വീടുകളില്‍ ദേശീയപതാക ഉയര്‍ത്തണമെന്നതായിരുന്നു നിര്‍ദേശം.
രാജ്യ സ്‌നേഹത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് സിദ്ധാര്‍ത്ഥ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കാറില്‍ സൂറത്ത് മുതല്‍ ഡല്‍ഹി വരെ യാത്ര ചെയ്യും. ഹര്‍ഖര്‍ തിരംഗ ക്യാമ്പയിനിന്റെ ഭാഗമായി യാത്രയില്‍ ദേശീയ പതാക വിതരണം ചെയ്യും.
രാജ്യത്തിന് അഭിമാനകരമായ നിമിഷമാണിത്. ഓരോ പൗരനെയും ബോധവത്കരിക്കാന്‍ തന്റെ യാത്ര സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മുന്നേറ്റം പതാകയുമായുള്ള നമ്മുടെ ബന്ധം കൂടുതല്‍ ദൃഢമാക്കും. നാല് ദിവസമെടുത്താണ് കാറിന് ദേശീയപതാകയുടെ നിറം നല്‍കിയത്. മൂന്ന് ലക്ഷം രൂപയോളം ചെലവായി. അടുത്ത വര്‍ഷം ജനുവരി 26 വരെ കാര്‍ ഇതുപോലെയായിരിക്കുമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.