തുണി സഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങള്‍; ഓണക്കിറ്റ് വിതരണം അടുത്ത ആഴ്ച മുതല്‍; വെളിച്ചെണ്ണ പ്രത്യേകം വിതരണം ചെയ്യും

തുണി സഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങള്‍; ഓണക്കിറ്റ് വിതരണം അടുത്ത ആഴ്ച മുതല്‍; വെളിച്ചെണ്ണ പ്രത്യേകം വിതരണം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഈ മാസം 17 മുതല്‍ ആരംഭിക്കും. ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലാണ് ഇക്കാര്യം അറിയിച്ചത്. കിറ്റ് വിതരണത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു.

ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷ്യ വസ്തുക്കളുടെ പാക്കിങ് തുടരുകയാണ്. ഇക്കുറി വെള്ളിച്ചെണ്ണ പ്രത്യേകമായാകും വിതരണം ചെയ്യുക. എ.എ.വൈ കാര്‍ഡുകാര്‍ക്ക് ആയിരിക്കും ആദ്യം കിറ്റ് വിതരണം ചെയ്യുക. പിന്നീട് മറ്റ് കാര്‍ഡുകളുള്ള ഉപയോക്താക്കള്‍ക്ക് വിതരണം ചെയ്യും. തുണി സഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങളാണ് ഇക്കുറി ഓണക്കിറ്റില്‍ ഉണ്ടാകുകയെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കിറ്റ് വിതരണം വൈകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഓണക്കിറ്റുകള്‍ അടുത്ത ആഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചത്. ഓണക്കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള ഉപ്പ്, ഉണക്കലരി എന്നിവ കൃത്യ സമയത്ത് ലഭിച്ചിരുന്നില്ല. ഇതോടെയാണ് കിറ്റ് വിതരണം വൈകുമെന്ന തരത്തില്‍ അഭ്യൂഹം ഉയര്‍ന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.