രജൗരിയിലെ ചാവേര്‍ ആക്രമണം: ഒരു ജവാന്‍ കൂടി മരണമടഞ്ഞു

രജൗരിയിലെ ചാവേര്‍ ആക്രമണം: ഒരു ജവാന്‍ കൂടി മരണമടഞ്ഞു

ശ്രീനഗര്‍:  ജമ്മുവിലെ രജൗരി ജില്ലയിലെ സൈനിക ക്യാമ്പിന് നേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ ചികിത്സയിലായിരുന്നു ഒരു സൈനികന്‍ കൂടി മരിച്ചു. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയില്‍ നിന്നുള്ള സുബേദാര്‍ രാജേന്ദ്ര പ്രസാദ് (48), ഹരിയാനയിലെ ഫരീദാബാദ് ജില്ലയില്‍ നിന്നുള്ള റൈഫിള്‍മാന്‍ മനോജ് കുമാര്‍ (26), തമിഴ്‌നാട്ടിലെ മധുര ജില്ലയില്‍ നിന്നുള്ള റൈഫിള്‍മാന്‍ ഡി ലക്ഷ്മണന്‍ (24), റൈഫിള്‍മാന്‍ നിശാന്ത് മാലിക് (21) എന്നിവരാണ് വീരമൃത്യു വരിച്ചത്.

രണ്ട് സൈനികര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. രജൗരി ജില്ലയില്‍ വ്യാഴാഴ്ച രാവിലെ പാര്‍ഗല്‍ സൈനിക ക്യാമ്പിന് നേരെയാണ് ഭീകരാക്രമണമുണ്ടായത്. രണ്ട് ഭീകരര്‍ ആര്‍മി ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് സൈന്യം എത്തിയതോടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ഇതോടെ സൈന്യം തിരിച്ചടിച്ചു. ആക്രമണത്തില്‍ അഞ്ചോളം സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ അടുത്തുള്ള സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കൂടുതല്‍ ഭീകരരെത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കൂടുതല്‍ സൈന്യത്തെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.