കേരളത്തിലെ കറി പൗഡറുകള്‍ വ്യാജമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍

കേരളത്തിലെ കറി പൗഡറുകള്‍ വ്യാജമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍ക്കുന്ന കറി പൗഡറുകള്‍ പരിശോധിച്ചപ്പോള്‍ എല്ലാത്തിലും മായമുണ്ടെന്ന് തെളിഞ്ഞതായി മന്ത്രി എം വി ഗോവിന്ദന്‍. തപാല്‍ ഉരുപ്പടികള്‍ പാഴ്സല്‍ അയക്കുന്നതിനാവശ്യമായ പായ്ക്കിങ് ജോലികള്‍ കുടുംബശ്രീ ഏറ്റെടുക്കുന്ന ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങിൽ വെച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന.

കറി പൗഡറുകൾ പരിശോധിച്ചു നോക്കിയപ്പോൾ എല്ലാം വിഷമാണ്. ഒരെണ്ണം പോലും വിഷമില്ലാത്തതില്ല. വലിയ പ്രചാരണം ഒക്കെയാണ് എല്ലാവരും നടത്തുന്നത്. പക്ഷേ എന്താ ചെയ്യുക, എല്ലാം വ്യാജമാണ്. അപ്പോള്‍ ജനങ്ങള്‍ക്ക് വിശ്വസത്തോട് കൂടി കഴിക്കാന്‍ പറ്റുന്നതാണ് കുടുംബശ്രീ ഉത്പന്നങ്ങള്‍' മന്ത്രി പറഞ്ഞു.

കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് ഇപ്പോള്‍ വളരെ വില കുറവാണ്. ആദായകരമായ നിലയ്ക്ക് ലോകത്തെവിടെയുമുള്ള ഗുണഭോക്താക്കള്‍ക്ക് സാധനങ്ങള്‍ കിട്ടത്തക്ക രീതിയില്‍ വില നിശ്ചയിക്കാന്‍ നമുക്ക് സാധിക്കും. ആ വില നിശ്ചയിക്കുമ്പോള്‍ ലോകത്തിലെവിടെയുമുള്ള മാര്‍ക്കറ്റിലെ ഉത്പന്നങ്ങളോട് മത്സരിക്കാനുള്ള സംവിധാനം രൂപപ്പെടുത്തണം. കഴിഞ്ഞ പ്രാവശ്യം ഓണത്തിന് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ കോടിക്കണക്കിന് രൂപയുടെ സാധനങ്ങളാണ് വിറ്റതെന്നും മന്ത്രി.  


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.