'അതിജീവിതയെ മാനസികമായി തളര്‍ത്തരുത്; വിസ്താരം കഴിവതും ഒറ്റ സിറ്റിങില്‍ പൂര്‍ത്തിയാക്കണം': പീഡനക്കേസുകളില്‍ വിചാരണയ്ക്ക് സുപ്രീം കോടതി മാര്‍ഗ നിര്‍ദേശം

 'അതിജീവിതയെ മാനസികമായി തളര്‍ത്തരുത്; വിസ്താരം കഴിവതും ഒറ്റ സിറ്റിങില്‍ പൂര്‍ത്തിയാക്കണം':  പീഡനക്കേസുകളില്‍ വിചാരണയ്ക്ക് സുപ്രീം കോടതി മാര്‍ഗ നിര്‍ദേശം

ന്യൂഡല്‍ഹി: ലൈംഗിക പീഡന കേസുകളിലെ വിചാരണ സൂഷ്മതയോടെ കൈകാര്യം ചെയ്യണമെന്ന് സുപ്രീം കോടതി. പീഡനക്കേസുകളില്‍ അതിജീവിതയുടെ വിസ്താരം അനന്തമായി നീളാതെ കഴിയുമെങ്കില്‍ ഒരൊറ്റ സിറ്റിംഗില്‍ തന്നെ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

പീഡനക്കേസുകളില്‍ നീതി തേടുന്ന അതിജീവിതയ്ക്ക് മുന്നില്‍ നടപടികള്‍ കഠിനമാകരുത്. അവരെ മാനസികമായി തളര്‍ത്തരുത്. എതിര്‍ഭാഗം അഭിഭാഷകര്‍ മാന്യതയോടെ കൂടി വേണം വിസ്താരം നടത്താന്‍. ലജ്ജാകരവും അനുചിതവുമായ ചോദ്യങ്ങള്‍ പ്രതിഭാഗം അഭിഭാഷകര്‍ ചോദിക്കരുത്.

അതിജീവിത കോടതിയിലെത്തി മൊഴി നല്‍കുമ്പോള്‍ പ്രതിയെ കാണാതിരിക്കാന്‍ വേണ്ട നടപടികള്‍ വിചാരണക്കോടതി സ്വീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ജെ.ബി പര്‍ദ്ദി വാലാ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ വേളയില്‍ അതിജീവിതയ്ക്ക് ഏറെ മാനസിക സമ്മര്‍ദ്ദം നേരിടേണ്ടി വന്നത് പിന്നീട് വാര്‍ത്തയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.