പത്തു ദിവസത്തിനിടെ തപാല്‍ വകുപ്പ് വഴി വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; 'ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിനിന് ഏറ്റെടുത്ത് ജനം

പത്തു ദിവസത്തിനിടെ തപാല്‍ വകുപ്പ് വഴി വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; 'ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിനിന് ഏറ്റെടുത്ത് ജനം

ന്യൂഡല്‍ഹി: സ്വാതന്ത്രത്തിന്റെ എഴുപത്തഞ്ചാം വര്‍ഷം ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിനിന് ആവേശകരമായ പ്രതികരണം. വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള പരിപാടികള്‍ രാജ്യത്തിന്റെ എല്ലായിടത്തും സജീവമാണ്. തപാല്‍ വകുപ്പ് വഴി കഴിഞ്ഞ 10 ദിവസത്തിനിടെ ഒരു കോടി ദേശീയ പതാകകളാണ് വിറ്റു പോയത്.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഒന്നര ലക്ഷം പോസ്റ്റ് ഓഫീസുകള്‍ മുഖേനയും ഓണ്‍ലൈന്‍ വഴിയുമാണ് വില്‍പ്പന നടന്നത്. ഓഗസ്റ്റ് 15 വരെ വില്പന തുടരും. ഇ-പോസ്റ്റ് ഓഫീസ് സൗകര്യം വഴി മാത്രം 1.75 ലക്ഷം പതാകകള്‍ ഓണ്‍ലൈനായി വിറ്റഴിച്ചു. പതാകയുടെ ഓണ്‍ലൈന്‍ ഡെലിവറി രാജ്യത്തുടനീളം സൗജന്യമാണ്. ഒരു പതാകയ്ക്ക് 25 രൂപ നിരക്കിലായിരുന്നു വില്പനയെന്നും കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് അറിയിച്ചു.

അടുത്തുള്ള പോസ്റ്റ് ഓഫീസുകളില്‍ എത്തിയോ ഇ-പോസ്റ്റ് ഓഫീസ് വെബ്സൈറ്റ് വഴിയോ പതാക വാങ്ങി ജനങ്ങള്‍ക്ക് 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിനിന്റെ ഭാഗമാകാം. സ്വകാര്യ കമ്പനികളും സംഘടനകളും 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിന്റെ ഭാഗമായിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.