അബുദബി: യുഎഇയിലെ താമസക്കാരായ വിദേശികള്‍ വിവാഹശേഷം പേരുമാറ്റുമ്പോള്‍ പങ്കാളിയുടെ പേരുകൂടി എമിറേറ്റ്സ് ഐഡിയില്‍ ചേർക്കണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ്.വിവാഹശേഷം പങ്കാളിയുടെ കുടുംബപേര് മാറ്റുന്നവർ എമിറേറ്റ്സ് ഐഡിയില്‍ കൂടി ഈ മാറ്റം വരുത്തണമെന്നാണ് നിർദ്ദേശം.
ഇതിനായി കസ്റ്റംസ് ആന്‍റ് പോർട്ട് സെക്യൂരിറ്റിയുടെ ഉപഭോക്തൃസേവന കേന്ദ്രം സന്ദർശിച്ച് അപേക്ഷ സമർപ്പിക്കണം. മാറ്റങ്ങള്‍ക്ക് ആവശ്യമായ രേഖകളും സമർപ്പിക്കണം.എമിറാത്തി പൗരന്മാരും അവരുടെ മക്കള്‍ക്ക് 15 വസയ് തികഞ്ഞ തിയതി മുതല്‍ 30 ദിവസത്തിനകം ജനസംഖ്യ രജിസ്ട്രർ പ്രോഗ്രാമിലെയും ഐഡികാർഡിലേയും വിവരങ്ങള്‍ പുതുക്കണം.ഇതിനായി ഐസിപിയുടെ ഉപഭോക്തൃ സേവന കേന്ദം സന്ദർശിച്ച് വിരലടയാളം അടക്കം എടുക്കാനുളള അപേക്ഷ സമപ്പിക്കണം.
ഓരോ തവണയും താമസ വിസ പുതുക്കുമ്പോള്‍ മക്കളുടെ വിവരങ്ങള്‍ പുതുക്കപ്പെടുമെന്നതിനാല്‍ യുഎഇയിലെ വിദേശികളായ താമസക്കാർക്ക് ഇത് ബാധകമല്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.