ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനം അടുത്തിരിക്കെ ഡല്‍ഹിയില്‍ നിന്ന് രണ്ടായിരത്തിലധികം വെടിയുണ്ടകള്‍ പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ ആറുപേരെ അറസ്റ്റ് ചെയ്തു. ഡല്‍ഹി ആനന്ദ് വിഹാര്‍ മേഖലയില്‍ നിന്നാണ് 2251 വെടിയുണ്ടകള്‍ കണ്ടെത്തിയത്.
അറസ്റ്റിലായവരില്‍ രണ്ടു പേരെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. റാഷിദ്, അജ്മല്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. നഗരത്തിലെ ഒരു ഓട്ടോ ഡ്രൈവറാണ് ഇവരെ കുറിച്ചുള്ള വിവരം പോലീസിനെ അറിയിച്ചതെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.
വെടിയുണ്ടകള്‍ ലക്‌നൗവിലേക്ക് കടത്താനായിരുന്നു പ്രതികള്‍ പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ക്രിമിനല്‍ സംഘങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നാണ് കരുതുന്നതെന്നും തീവ്രവാദ ബന്ധങ്ങളൊന്നും പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ദിവസങ്ങള്‍ക്ക് മുന്‍പെ ഡല്‍ഹിയില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. പൊലീസ് പട്രോളിങ്ങും വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ വിവിധ മെട്രോ സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലും ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.