മന്ത്രിമാര്‍ക്ക് മെച്ചപ്പെടാന്‍ അവസരം: മാര്‍ഗരേഖ തയ്യാറാക്കി സി.പി.എം

 മന്ത്രിമാര്‍ക്ക് മെച്ചപ്പെടാന്‍ അവസരം: മാര്‍ഗരേഖ തയ്യാറാക്കി സി.പി.എം

തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ വേണ്ട തിരുത്തല്‍ വരുത്തണമെന്ന നിര്‍ദേശവുമായി സി.പി.എം. ഓരോ വകുപ്പിന്റെയും പ്രവര്‍ത്തനം പരിശോധിച്ചാണ് തിരുത്തല്‍ എങ്ങനെ വേണമെന്ന നിര്‍ദേവുമായി പാര്‍ട്ടി രംഗത്ത് വന്നത്. അഞ്ചു ദിവസമായി നടന്ന നേതൃയോഗങ്ങളില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് പാര്‍ട്ടി തയ്യാറാക്കിയ മാര്‍ഗരേഖ മന്ത്രിമാരും വകുപ്പുകളും പാലിച്ചിട്ടുണ്ടോയെന്നാണ് സമഗ്രമായി പരിശോധിച്ചത്.

സര്‍ക്കാരിന് ജനകീയമുഖം നഷ്ടമാകുന്നുവെന്ന് സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷം അംഗങ്ങളും കുറ്റപ്പെടുത്തി. ഭരണരംഗത്തുള്ള സഖാക്കളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് തിരുത്തലുകള്‍ വരുത്താന്‍ ഇടപെടേണ്ടത് സംസ്ഥാന കമ്മിറ്റിയാണെന്ന് സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച.

സര്‍ക്കാരിന്റെ പൊതുവായ പ്രവര്‍ത്തന രീതി പാര്‍ട്ടിയാണ് നിശ്ചയിക്കേണ്ടത്. നിശ്ചയിച്ച കാര്യങ്ങളില്‍ എത്രത്തോളം പൂര്‍ത്തീകരിച്ചുവെന്നതില്‍ നിരന്തര പരിശോധന വേണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.