സൈനികരുടെ വീര കഥകൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും: വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ

സൈനികരുടെ വീര കഥകൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും: വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ

ന്യൂഡൽഹി: കഴിഞ്ഞ 75 വർഷത്തെ ഇന്ത്യൻ സൈനികരുടെ വീര കഥകൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനായി വിദ്യാഭ്യാസ മന്ത്രാലയം പ്രതിരോധ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

'ആസാദി കാ അമൃത് മഹോത്സവ്' പദ്ധതിയുടെ ഭാഗമായി ആരംഭിച്ച വീർഗാഥ മത്സരത്തിലെ (സൂപ്പർ 25) 25 വിജയികൾക്കുള്ള അവാർഡ് ദാന ചടങ്ങിൽ സദസിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആരംഭിച്ച പദ്ധതികളിലൊന്നായ വീർഗാഥ മത്സരം സായുധ സേനയുടെ ധീരമായ പ്രവൃത്തികളെയും ത്യാഗങ്ങളെയും കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് സംഘടിപ്പിച്ചത്. 2021 ഒക്ടോബർ 21 നും നവംബർ 20 നും ഇടയിൽ നടന്ന ആദ്യ മത്സരത്തിൽ, 4,788 സ്കൂളുകളിൽ നിന്നുള്ള 8.04 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. ഉപന്യാസങ്ങൾ, കവിതകൾ, ഡ്രോയിംഗുകൾ, മൾട്ടിമീഡിയ അവതരണങ്ങൾ എന്നിവയിലൂടെ സൈനികരുടെ പ്രചോദനാത്മകമായ കഥകൾ ആകർഷണമായ രീതിയിൽ അവതരിപ്പിക്കുക എന്നതായിരുന്നു മത്സരം.

ഇത്തവണ 5,000 സ്‌കൂളുകളിലായി എട്ട് ലക്ഷം വിദ്യാർത്ഥികൾക്കിടയിലാണ് മത്സരം നടത്തിയത്. ഇന്ത്യയിലെ എല്ലാ സ്‌കൂളുകളിലേക്കും, വിദ്യാർത്ഥികളിലേക്കും ഈ സംരംഭം എത്തിക്കാൻ പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സംരംഭത്തിന് കീഴിൽ ലഭിച്ച സർട്ടിഫിക്കറ്റുകൾക്ക് അക്കാദമിക് ക്രെഡിറ്റുകൾ നൽകുന്നതിനുള്ള ഒരു സംവിധാനം വിദ്യാഭ്യാസ മന്ത്രാലയം ഉടൻ വികസിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.