സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കൈക്കൂലി വാങ്ങി സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന സംഭവത്തില്‍ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. അനീഷ്, ഉമേഷ് കുമാര്‍ സിംഗ് എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കസ്റ്റംസ് കമ്മീഷണറുടെ നടപടി.

കഴിഞ്ഞ ദിവസം സൗദിയില്‍ നിന്നെത്തിയ യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ഒരു കോടി രൂപ വില വരുന്ന സ്വര്‍ണം പുറത്തെത്തിക്കാന്‍ സഹായിച്ചതിനാണ് നടപടി. യാത്രക്കാരനില്‍ നിന്ന് വന്‍ തുക കൈക്കൂലി വാങ്ങിയ ശേഷമാണ് 250 ഗ്രാമില്‍ അധികം സ്വര്‍ണവുമായി പുറത്ത് കടക്കാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചത്. എന്നാല്‍ ഇയാളെ വിമാനത്താവളത്തിന് പുറത്ത് വച്ച് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.

ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായത്. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കസ്റ്റംസ് കമ്മീഷണര്‍ നിര്‍ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുന്‍പും ഇത്തരത്തില്‍ ഉദ്യോഗസ്ഥരുടെ അറിവോടെ സ്വര്‍ണം കടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് അധികൃതര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.