ഓ ഐ സി സി അംഗത്വ വിതരണ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

ഓ ഐ സി സി  അംഗത്വ വിതരണ  ക്യാമ്പ്  ഉദ്ഘാടനം ചെയ്തു

ഒമാൻ: ആരോഗ്യകരമായ വിമർശനങ്ങളും , അഭിപ്രായ വ്യത്യാസങ്ങളും കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയിട്ടേ ഉള്ളുവെന്ന് ഓ.ഐ.സി.സി ( സിദ്ദിക്ക് ഹസ്സൻ വിഭാഗം ) നേതാവ് സിദ്ദിക്ക് ഹസ്സൻ അഭിപ്രായപ്പെട്ടു . ഓ.ഐ.സി.സി അംഗത്വ വിതരണ ക്യാംപയിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം . ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന് മാത്രമേ രാജ്യത്തെ മതേതരത്വവും , ജനാധിപത്യവും, ബഹുസ്വരതയും കാത്തുസൂക്ഷിക്കുവാൻ സാധിക്കൂ എന്നും അതിനാൽ ജനാധിപത്യ ബോധമുള്ള എല്ലാവരും ഇന്ത്യൻ നാഷണൽ കോൺഗ്രസിന് കീഴിൽ അണിനിരക്കണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു . 

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഡോക്ടർ ജെ.രത്‌നകുമാർ എൽദോ മണ്ണൂരിന്‌ നൽകികൊണ്ട് മെമ്പർഷിപ്പ് ക്യാംപയിൽ ഉദ്‌ഘാടനം ചെയ്തു . രാജ്യത്തെ വർത്തമാന കാൽ സാഹചര്യം മനസിലാക്കി എം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് കീഴിൽ അണിനിരക്കാൻ കൂടുതൽ പേർ ഓ.ഐ.സി.സി യിൽ അംഗത്വം എടുക്കട്ടേ എന്ന് ജെ,രത്‌നകുമാർ ആശംസിച്ചു . പറഞ്ഞു തീർക്കാൻ സാധിക്കാത്ത ഒരു പ്രശ്നവും ഇല്ലെന്നും , അതിനാൽ എല്ലാ അഭിപ്രായ വ്യത്യാസവും മാറ്റി വെച്ച് ജനാധിപത്യ, മതേതര നിലനിൽപ്പിനായി എല്ലാവരും ഒന്നിച്ചു നിൽക്കണമെന്ന് ആദ്യ അംഗത്വം സ്വീകരിച്ചുകൊണ്ട് എൽദോ മണ്ണൂർ പറഞ്ഞു . 

വരും ദിവസങ്ങളിൽ ക്യാംപയിൽ ഊര്ജിതമാക്കുമെന്നും അതിനായി ഒമാന്റെ വിവിധ ഭാഗങ്ങളിൽ ക്യാമ്പയിനുകൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ആഗസ്റ്റ് പതിനഞ്ചിന് ഇന്ത്യയുടെ സ്വാത്യന്ത്ര്യ ദിനം വിപുലമായി ആഘോഷിക്കുവാനും യോഗത്തിൽ തീരുമാനമായി ഹംസ അത്തോളി, ജിജോ കടന്തോട്ട്, ഷഹീർ അഞ്ചൽ, സതീഷ് പട്ടുവം, അനീഷ് കടവിൽ, നിധീഷ് മാണി, മനാഫ് തിരുനാവായ, സജി ഏനാത്ത്, റാഫി ചക്കര ഹരിലാൽ വൈക്കം, പ്രിട്ടു സാമുവൽ, സന്ദീപ് സദാനന്ദൻ, അജീഷ് സാംബശിവൻ, ഹമീദ് കാസർഗോഡ്, ഹനീഫ കൂട്ടായി, മനോജ് ഇട്ടി , ജോയ് രാമമംഗലം, ലിജു മണ്ണൂർ , ഫൈസൽ വാകയാട്, ഖാലിദ് പട്ടാമ്പി, നസ്രുദ്ധീൻ കോഴിക്കോട്, ഷാനിബ് കെകെ, അബൂബക്കർ, ഷമീർ, സാൻജോ മണ്ണൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.ഗോപകുമാർ വേലായുധൻ സ്വാഗതവും ജോളി ജിജോ നന്ദിയും പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.