ഡാളസ്: അമേരിക്കയില്‍ ദേശീയ, പ്രാദേശിക തലങ്ങളില്‍ നടത്തിവരുന്ന എഎയു (എബൗട്ട് ദ അമച്വര്‍ അത്ലറ്റിക് യൂണിയന്‍) ജൂനിയര്‍ ഒളിമ്പിക്‌സ് മത്സരത്തില്‍ പുതിയ റെക്കോഡ് സ്ഥാപിച്ച് ഡാളസ് സ്വദേശിയായ ഏഴു വയസുകാരി. നൂറു മീറ്റര്‍ റിലെയില്‍ തന്റെ ഭാഗം 60 സെക്കന്‍ഡില്‍ താഴെ ഒടി പൂര്‍ത്തിയാക്കിയാണ് ഡാളസില്‍ നിന്നുള്ള ഡക്കോട്ട വൈറ്റ് എന്ന കറുത്തവര്‍ഗക്കാരി ദേശീയ റെക്കോഡ് തിരുത്തിയത്.
ഫോര്‍ട്ട് വര്‍ത്തിലെ എക്സ്പ്രസ് ട്രാക്ക് ക്ലബ്ബിനുവേണ്ടിയായിരുന്നു ഡക്കോട്ടയുടെ മത്സരം. ഒരു ടീമില്‍ എട്ടു പേര്‍ അണിനിരന്ന റിലേ മത്സരത്തില്‍ ഡക്കോട്ട റെക്കോഡ് സമയത്തിനുള്ളില്‍ ഓടി പൂര്‍ത്തിയാക്കി. ദേശീയ തലത്തില്‍ തന്നെ ഈ വിഭാഗത്തിലെ ഏറ്റവും കുറഞ്ഞ സമയമാണ് ഡക്കോട്ട കുറിച്ചത്. റെക്കോഡ് നേടാനായതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ മത്സരിച്ചത് അതിനുവേണ്ടിയായിരുന്നില്ലെന്നും ഡക്കോട്ട പറഞ്ഞു.
അവളിലെ കായിക താരത്തെ കണ്ടെത്തിയ പിതാവ് കാം വൈറ്റാണ് ഈ നിലയിലേക്ക് ഡക്കോട്ടയെ പരുവപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. മൂന്ന് വയസ് മുതലേ വൈറ്റ് അവളെ ട്രാക്കില്‍ പരിശീലനത്തിനിറക്കി. ഓട്ടം അവള്‍ക്കൊരു അഭിനിവേശമായിരുന്നു. എന്നാല്‍ മനസിന്റെ വേഗത്തിനൊപ്പം ശരീരം ഓടി എത്തിയിരുന്നില്ല. നിരന്തര പരിശീലനവും ആഹാരക്രമത്തില്‍ വരുത്തിയ മാറ്റങ്ങളും അവളെ മികച്ച ഒരു അതലറ്റ് ആക്കി.
യൂറോപ്പിലെ ഇപ്പോഴത്തെ കടുത്ത ചൂടില്‍ പോലും ജൂനിയര്‍ ഒളിമ്പിക്‌സിനായി അവള്‍ ട്രാക്കില്‍ വിശ്രമമില്ലാതെ പരിശീലനം നടത്തി. ഒരു ദിവസം പോലും പരിശീലനം മുടക്കിയിരുന്നില്ല. മിക്ക കുട്ടികളും വേനല്‍ക്കാലത്ത് വീഡിയോ ഗെയിമുകള്‍ കളിക്കുകയോ വീടിനു ചുറ്റും വിശ്രമിക്കുകയോ ചെയ്യുമ്പോള്‍ അവള്‍ പരിശീലനം തുടര്‍ന്നുകൊണ്ടേയിരുന്നു. ദേശീയ തലത്തിലും പുതിയ റെക്കോഡ് സ്ഥാപിക്കുകയെന്നതാണ് ലക്ഷ്യമെന്ന് ഡക്കോട്ട പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.