കുരിയച്ചിറ കത്തോലിക്കാ കോൺഗ്രസ് സമൂഹത്തിലെ നീറുന്ന പ്രശ്നങ്ങളോട് പ്രതികരിക്കുന്നവർ: മാർ ടോണി നീലങ്കാവിൽ

കുരിയച്ചിറ കത്തോലിക്കാ കോൺഗ്രസ് സമൂഹത്തിലെ നീറുന്ന പ്രശ്നങ്ങളോട് പ്രതികരിക്കുന്നവർ: മാർ ടോണി നീലങ്കാവിൽ

കുരിയച്ചിറ: സമൂഹത്തിലെ അന്നദാതാക്കളായ കർഷകരുടെ നിലനിൽപ്പിന്റെ പ്രശ്നമാണ് ബഫർസോൺ ഒരു കിലോമീറ്റർ നിയന്ത്രണമെന്ന് തൃശൂർ അതിരൂപതാ സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ അഭിപ്രായപ്പെട്ടു. സമൂഹത്തിലെ നീറുന്ന പ്രശ്നങ്ങളോട് എപ്പോഴും പ്രതികരിക്കുന്നവരാണ് കുരിയച്ചിറ കത്തോലിക്കാ കോൺഗ്രസ്സെന്നും മാർ നീലങ്കാവിൽ പറഞ്ഞു.

ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങളും അവഹേളനങ്ങളും അവസാനിപ്പിക്കാനും, ബഫർസോൺ ഒരു കിലോമീറ്റർ നിയന്ത്രണം ഒഴിവാക്കാനുമായി കുരിയച്ചിറ സെന്റ്‌ ജോസഫ് ഇടവക കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ഏകദിന ഉപവാസ പ്രാർത്ഥനായജ്ഞം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികാരി ഫാ.തോമസ് വടക്കൂട്ട്  അദ്ധ്യക്ഷത വഹിച്ചു.സഭാ അൽമായ സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി, അതിരൂപതാ സെക്രട്ടറി എൻ.പി.ജാക്‌സൺ, ഫൊറോന പ്രസിഡന്റ് ഷാനു ജോർജ്, യൂണിറ്റ് പ്രസിഡന്റ് ജോൺസൺ പാലിയേക്കര, സെക്രട്ടറി സെബി കോയിക്കര, സൈമൺ വടക്കേത്തല, ടോമി കുഞ്ഞാവു, റെജി സേവ്യർ, ഡേവിസ് കൊച്ചുവീട്ടിൽ, ബാബു പാലക്കാപ്പിള്ളി, ടോണി പൈനാടൻ, ബാബു പുളിക്കൻ തുടങ്ങിയവർ പ്രസംഗിച്ചു. ഫാ.വർഗീസ് കുത്തൂർ സമാപന സന്ദേശം നൽകി.

ഫോട്ടോ അടിക്കുറിപ്പ് : കുരിയച്ചിറ സെന്റ്‌ ജോസഫ് ഇടവക കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ഏകദിന ഉപവാസ പ്രാർത്ഥനായജ്ഞം  മാർ ടോണി നീലങ്കാവിൽ ഉൽഘാടനം ചെയ്യുന്നു. ഫാ.തോമസ് വടക്കൂട്ട്, ടോണി ചിറ്റിലപ്പിള്ളി, ഷാനു ജോർജ്, ജോൺസൺ പാലിയേക്കര, സെബി കോയിക്കര, ടോമി കുഞ്ഞാവു, ഡേവിസ് കോയിക്കര, അഗസ്റ്റിൻ തെക്കൂടൻ, റെജി സേവ്യർ തുടങ്ങിയവർ സമീപം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.