'ബൊമ്മെ അപമാനിച്ചത് സ്വന്തം പിതാവിനെയും എം.എന്‍ റോയിയേയും'; കര്‍ണാടക സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

'ബൊമ്മെ അപമാനിച്ചത് സ്വന്തം പിതാവിനെയും എം.എന്‍ റോയിയേയും'; കര്‍ണാടക സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

ബെംഗളൂരു: ഹര്‍ഘര്‍ തിരംഗയുടെ ഭാഗമായി നല്‍കിയ പത്ര പരസ്യത്തില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയ കര്‍ണാടക സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. കര്‍ണാടക മുഖ്യമന്ത്രി ബിഎസ് ബൊമ്മെ നെഹ്‌റുവിന്റെ ആരാധകരായ അദ്ദേഹത്തിന്റെ പിതാവ് എസ്.ആര്‍ ബൊമ്മെയെയും പിതാവിന്റെ രാഷ്ട്രീയ ഗുരു എം.എന്‍ റോയിയെയും അപമാനിച്ചുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി.

ബൊമ്മെ അദ്ദേഹത്തിന്റെ മുഖ്യമന്ത്രി പദം സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യയെ നയിച്ച മഹാത്മാവാണ് നെഹ്‌റുവെന്നും അദ്ദേഹത്തിന്റെ ചിത്രം എന്തുകൊണ്ടാണ് പരസ്യത്തില്‍ ഉള്‍പ്പെടുത്താതിരുന്നതെന്ന് മനസിലാകുന്നില്ല. മുഖ്യമന്ത്രി ബൊമ്മെ ഒരു പാവയെപ്പോലെയാണ് പെരുമാറുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ബി.എം സന്ദീപ് പറഞ്ഞു.

മഹാത്മാഗാന്ധി, വല്ലഭായ് പട്ടേല്‍, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, സവര്‍ക്കര്‍, ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലക്, ബിപിന്‍ ചന്ദ്രപാല്‍, അംബേദ്കര്‍, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, മൗലാന അബ്ദുള്‍ കലാം ആസാദ് എന്നീ നേതാക്കളുടെ ചിത്രമാണ് പരസ്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.