'തിന്മ ഒരിക്കലും വിജയിക്കില്ല'; ഭയപ്പെടരുതെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്തു ബിഷപ്പ് അല്‍വാരെസ്

'തിന്മ ഒരിക്കലും വിജയിക്കില്ല'; ഭയപ്പെടരുതെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്തു ബിഷപ്പ് അല്‍വാരെസ്

മനാഗ്വേ: നിക്കരാഗ്വയില്‍ ഒര്‍ട്ടെഗ ഏകാധിപത്യ ഭരണകൂടത്തിന്റെ കിരാത നടപടികളുടെ ഭാഗമായി മതഗല്‍പ്പ ബിഷപ്പ് റോളാന്‍ഡോ അല്‍വാരെസിനെ വീടുതടങ്കലിലാക്കിയിട്ട് 11 ദിവസം പിന്നിടുന്നു. പുറത്തിറങ്ങാന്‍ പോലും അനുവദിക്കാതെ വീടിനു പുറത്ത് തോക്ക് ധാരികളായ പൊലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്. കത്തീഡ്രല്‍ പള്ളിയില്‍ പോയി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ പോലും അനുവദിക്കുന്നില്ല. വൈദികരും അല്‍മായരുമായ പത്തോളം പേരും ബിഷപ്പിനൊപ്പം വീട്ടുതടങ്കലിലാണ്.

തടങ്കലിലാക്കപ്പെട്ട വീട്ടിലെ ചാന്‍സറി ചാപ്പലില്‍ കഴിഞ്ഞ ദിവസം നടത്തിയ കുര്‍ബാന മധ്യേ 'ഭയപ്പെടരുതെന്നും തിന്മ ഒരിക്കലും വിജയിക്കില്ലെന്നും' ബിഷപ്പ് അല്‍വാരെസ് വിശ്വാസികളോട് ആഹ്വാനം ചെയ്തു. നീരസം കാട്ടാതെ ക്ഷമിക്കുന്നതിലൂടെ നന്മയുടെ ശക്തി കൊണ്ട് തിന്മയെ തോല്‍പിക്കാമെന്നാണ് ക്രിസ്തു പഠിപ്പിച്ചതെന്നും അല്‍വാരെസ് ഓര്‍മിപ്പിച്ചു.

''ഞാന്‍ ഉള്‍പ്പടെയുള്ള 11 ജീവനുകള്‍ കര്‍ത്താവിന്റെ കരങ്ങളിലാണ്. ആന്തരിക ശക്തിയോടെ, ഹൃദയത്തില്‍ സമാധാനവും ശരീരത്തിന് ശക്തിയും ഉള്ളവരായി ഞങ്ങള്‍ ഇവിടെ കഴിയുന്നു. വേദനാജനകമായ അനുഭവങ്ങള്‍ വെറുതെ സംഭവിക്കുന്നതല്ല. ഈ അനുഭവങ്ങള്‍ കര്‍ത്താവിന് അര്‍പ്പിക്കുകയും അതിനുള്ള അനുഗ്രഹം ദൈവം നല്‍കുകയും ചെയ്യും.'' ബിഷപ്പ് അല്‍വാരെസ് പറഞ്ഞു. ഓഗസ്റ്റ് നാല് മുതല്‍ ബിഷപ്പും വൈദികരും വീട്ടുതടങ്കലിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.