കോഴിക്കോട്: സ്ത്രീകള്‍ അശ്ലീല സാഹിത്യം എഴുതിയാല്‍ പ്രത്യേകിച്ച് അതൊരു ക്രിസ്തീയ സന്യാസിനി ആണെങ്കില്‍ ചൂടപ്പം പോലെ വിറ്റഴിയുമെന്ന് എഴുത്തുകാരന്‍ ടി.പത്ഭനാഭന്‍.
ഒരു ക്രിസ്തീയ സന്ന്യാസിനി അവരുടെ സഭാ വസ്ത്രമൊക്കെ ഊരിവച്ച് അവരുടെ തിക്താനുഭവങ്ങള്‍ എഴുതിയാല്‍ അതിന് വളരെ വലിയ ചെലവാണ്. എ.സി ഗോവിന്ദന്റെ സമ്പൂര്‍ണ്ണ കൃതികളുടെ പ്രകാശന ചടങ്ങിലാണ് പത്ഭനാഭന്റെ ഈ പരാമര്‍ശം.
അത്തരം ധാരാളം പുസ്തകങ്ങള്‍ വരുന്നുണ്ട്. സഭാ വസ്ത്രം അഴിച്ചു വച്ചാലും സിസ്റ്റര്‍ എന്ന പേരുകൂടി ഒപ്പം ചേര്‍ത്താല്‍ വില്‍പന ഒന്ന് കൂടി കൂടും. ഇനി ഒബ്സീനും വള്‍ഗറുമായ പുസ്തകമല്ല എങ്കില്‍ സെന്‍സേഷണല്‍ പുസ്തകമായി കാണണമെന്നുമായിരുന്നു ടി. പത്മനാഭന്റെ പരാമര്‍ശം.
പത്ഭനാഭന്റെ പ്രസ്താവന വേദനയുളവാക്കിയെന്നും പിന്‍വലിക്കണമെന്നും മുന്‍ കന്യാസ്ത്രി ലൂസി കളപ്പുരയ്ക്കല്‍ ആവശ്യപ്പെട്ടു. ലൂസിയുടെ 'കര്‍ത്താവിന്റെ നാമത്തില്‍' എന്ന പുസ്തകം വളരെയധികം വിവാദങ്ങള്‍ വിളിച്ച് വരുത്തിയിരുന്നു. പ്രശസ്തയാകാന്‍ ഭാവനയില്‍ കൊരുത്തെടുത്ത കള്ള കഥകളാണ് പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്ന് പൊതുവെ ആരോപണമുണ്ടായിരുന്നു.
ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയിലൂടെ ക്രൈസ്തവ യുവജനങ്ങള്‍ പുസ്തകത്തിനെതിരെ ഉയര്‍ത്തിയത്. ഈ പുസ്തകത്തിനെതിരെ പലരും കോടതിയെ സമീപിച്ചിരുന്നു. പുസ്തകത്തില്‍ പറയുന്നതെല്ലാം അസത്യമാണെന്നും ഭാവനയില്‍ ചമച്ച കഥകളെ സംഭവങ്ങളാക്കി ചിത്രീകരിക്കുന്നത് പ്രശസ്തിക്ക് വേണ്ടി മാത്രമാണെന്നും നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.