ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പ്രസ്താവനയെ തുടര്‍ന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചന ലഭിച്ചതിനാലാണ് മുന്‍മന്ത്രി കെ.ടി ജലീല്‍ ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി രാത്രി തന്നെ കേരളത്തിലേക്ക് മുങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍.
കാശ്മീര്‍ സന്ദര്‍ശനം കഴിഞ്ഞ് ശനിയാഴ്ച രാത്രി ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ജലീല്‍ വ്യക്തിപരമായ ആവശ്യം പറഞ്ഞ് ആദ്യ വിമാനത്തില്‍ തന്നെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ഡല്‍ഹി കേരളാ ഹൗസില്‍ നടക്കുന്ന നിയമസഭാ സമിതിയുടെ സിറ്റിങ് അടക്കമുള്ള പരിപാടികള്‍ ഒഴിവാക്കിയാണ് ജലീലിന്റെ ഒളിച്ചോട്ടം. വിഷയത്തില്‍ മാധ്യമങ്ങള്‍ ജലീലിനെ പലവട്ടം സമീപിച്ചെങ്കിലും മറുപടി പറയാതെ ഒഴിഞ്ഞു മാറുകയും ചെയ്തു.
നിയമസഭാ സമിതിയുടെ ജമ്മു കാശ്മീര്‍ സന്ദര്‍ശന വേളയിലാണ് പാക് അധീന കാശ്മീരിനെ ആസാദ് കാശ്മീരെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള രാജ്യദ്രോഹ പ്രസ്താവന കെ.ടി ജലീല്‍ നടത്തിയത്. ഇതോടെ സുപ്രീം കോടതി അഭിഭാഷകനായ ജി.എസ്. മണിയാണ് ജലീലിനെതിരെ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കും തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയത്.
കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കവേയാണ് കാശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ജലീല്‍ തലസ്ഥാനത്തെത്തിയത്. ഇതോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തേക്കുമെന്ന സ്ഥിതി സംജാതമാവുകയും രാത്രി തന്നെ ജലീല്‍ വിമാനത്താവളത്തിലെത്തി നാട്ടിലേക്ക് കടക്കുകയുമായിരുന്നു.
ഇന്നലെ കേരളാ ഹൗസില്‍ പ്രവാസി ക്ഷേമകാര്യ നിയമസഭാ സമിതിയുടെ സിറ്റിങ് ഉപേക്ഷിച്ചാണ് ജലീല്‍ കേരളത്തിലേക്ക് കടന്നത്. വിവിധ സംഘടനകള്‍ ഇന്നലെ കേരളാ ഹൗസിലേക്ക് പ്രതിഷേധ പരിപാടികള്‍ക്കും പദ്ധതിയിട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.