മനുഷ്യ ശരീരത്തിന്റെ പോരാളികളാണ് വൃക്കകള്‍. നമ്മുടെ രക്തത്തിലെ വെള്ളം, ലവണങ്ങള്‍, ധാതുക്കള്‍ എന്നിവയുടെ ആരോഗ്യകരമായ തുലനാവസ്ഥ നിലനിര്‍ത്താന്‍ വൃക്കകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. അതിനാൽ തന്നെ വൃക്കയുടെ ആരോഗ്യം ഉറപ്പുവരുത്തുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.
വൃക്കകളുടെ ആരോഗ്യത്തെയും പ്രവര്‍ത്തനത്തെയും, അനുചിതമായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണവും തടസ്സപ്പെടുത്തുന്നു. അതിനാല്‍, താഴെ പറയുന്ന കാര്യങ്ങൾ നിത്യജീവിതത്തിൽ ശ്രദ്ധിക്കാം
ഭക്ഷണം
പ്രിസര്‍വേറ്റീവ്‌സ് ചേര്‍ത്ത ഭക്ഷണം, പ്രോസസ്ഡ് ഫുഡ്സ്, മയോണൈസ് ശീതളപാനീയങ്ങള്‍ വൃക്കകളെ തകരാറിലാക്കുന്ന ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണ്ടേതാണ്. പകരം പഴങ്ങളും പച്ചക്കറികളും ചേര്‍ത്തുള്ള സന്തുലിതമായ ആഹാരങ്ങള്‍ ഉള്‍പ്പെടുത്തുക. നന്നായി സംസ്‌കരിച്ച ഭക്ഷണം (പ്രോസസ്ഡ് ഫുഡ്‌സ്) എന്നതിനര്‍ത്ഥം നിങ്ങളുടെ ആഹാരത്തില്‍ കൊഴുപ്പ്, പഞ്ചസാര അല്ലെങ്കില്‍ സോഡിയം എന്നിവ അടങ്ങിയിരിക്കാം എന്നാണ്. പെട്ടെന്നുള്ള ഉപയോഗത്തിനായിട്ടുള്ള ഫ്രൈ ചെയ്യുകയോ ചൂടാക്കുകയോ ചെയ്യുന്ന ഫ്രോസന്‍ ഭക്ഷണങ്ങള്‍ ഒഴിവാക്കി പുതിയതായി തയ്യാറാക്കുന്ന ഭക്ഷണങ്ങള്‍ ശീലമാക്കുക.
ഇനി നിങ്ങള്‍ക്ക് ഫ്രോസന്‍ ഭക്ഷണം കഴിക്കേണ്ട സാഹചര്യം വന്നാല്‍, ലേബലില്‍ 'കുറഞ്ഞ സോഡിയം' അല്ലെങ്കില്‍ 'സോഡിയം ചേര്‍ത്തിട്ടില്ല' എന്ന് രേഖപ്പെടുത്തിയിട്ടുള്ള പായ്ക്കറ്റുകല്‍ തിരഞ്ഞെടുക്കുക.
വേദനസംഹാരികൾ
വേദനസംഹാരികളുടെ അധിക ഉപയോഗം ക്രമേണ വൃക്കയെ മോശമായി ബാധിക്കാം. ശരീരവേദന, തലവേദന, വാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം കഴിക്കുന്ന വേദനസംഹാരികള്‍ ഇത്തരത്തില്‍ ഭാവിയില്‍ വിഷമത സൃഷ്ടിക്കാം. അതിനാല്‍, ഇവ കഴിക്കും മുമ്പ് ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്യുക.
ജീവിതശൈലി
ചിലര്‍ക്ക് പതിവായി ഉറക്ക പ്രശ്‌നങ്ങളുണ്ടാകാം. അത്തരക്കാരിലും പിന്നീട് വൃക്കയിൽ പ്രശ്നങ്ങൾ ബാധിക്കപ്പെടാം. അതിനാല്‍, രാത്രിയില്‍ കൃത്യമായ ഉറക്കം ഉറപ്പിക്കണം. ശരീരത്തില്‍ ജലാംശം കുറയുന്നതും വൃക്കയ്ക്ക് അത്ര നല്ലതല്ല. അതിനാൽ ആവശ്യത്തിന് ജലാംശം നില്‍ക്കുന്നില്ലെങ്കില്‍ അത് വൃക്കയെ സമ്മര്‍ദ്ദത്തിലാക്കാം. അതിനാല്‍, ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കാന്‍ ഓര്‍മ്മിക്കുക.
വ്യായാമം ശീലമാക്കുന്നത് ആരോഗ്യത്തിനും ഓരോ അവയവങ്ങള്‍ക്കും നല്ലതാണ്. വൃക്കയുടെ ആരോഗ്യത്തിനും വ്യായാമം അത്യാവശ്യ ഘടകമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.