മുംബൈ: ഭാരത് ബയോടെക് നിര്‍മിച്ച കോവിഡ് വാക്‌സിന്‍ ഇന്‍ട്രാ നേസല്‍ വാക്സിന്റെ (മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്സിന്‍) മൂന്നാം ഘട്ട പരീക്ഷണവും അവസാനിച്ചു. കോവാക്സിന്റേയോ കൊവിഷീല്‍ഡിന്റെയോ രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസായാകും ഈ വാക്സിന്‍ നല്‍കുക.
ഭാരത് ബയോടെക്ക് നിര്‍മ്മിച്ച ബി.ബി.വി 154 എന്ന വാക്സിന് ജനുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ പരീക്ഷണാനുമതി ലഭിക്കുന്നത്. 18 വയസ് പൂര്‍ത്തിയായവര്‍ക്കും അഞ്ച് മുതല്‍ ഏഴ് മാസം മുന്‍പ് വരെ വാക്സിനേഷന്‍ പൂര്‍ത്തിയായവര്‍ക്കുമായിരിക്കും വാക്സിന്‍ നല്‍കുക. ഓരോ ഡോസിലും 0.5 മില്ലി അടങ്ങിയിരിക്കുന്ന ഇന്‍ട്രാ നേസല്‍ വാക്സിന്റെ പരീക്ഷണം രാജ്യത്തെ ഒന്‍പത് ഇടങ്ങളിലാണ് നടന്നത്.
മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ നിന്നുള്ള ഡാറ്റ ദേശീയ റെഗുലേറ്ററി അഥോറിറ്റികളുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. വാക്സിന്‍ സ്‌പ്രേ രൂപത്തില്‍ മൂക്കിലേക്ക് അടിയ്ക്കുകയാണ് ചെയ്യുന്നത്. വൈറസ് പകരുന്നത് ശ്വസന വ്യവസ്ഥയിലൂടെ ആയതിനാല്‍ മൂക്കിലേക്ക് നേരിട്ട് സ്പ്രേ ചെയ്യുന്ന വാക്സിന്‍ കൂടുതല്‍ പ്രതിരോധ ശേഷിയുണ്ടാക്കുമെന്നാണ് കമ്പനിയുടെ വാദം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.