ബെംഗളൂരു: ശിവമോഗയില്‍ ബാനര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. ഒരു സംഘം സ്ഥാപിച്ച സവര്‍ക്കറുടെ ബാനര്‍ എടുത്തുനീക്കി പകരം ടിപ്പു സുല്‍ത്താന്റെ ബാനര്‍ സ്ഥാപിച്ചതോടെയാണ് പ്രശ്‌നം ആരംഭിച്ചത്.
ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ നടത്തുന്നതിനെതിരെ ആര്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെും പീഡിപ്പിച്ചെന്നാരോപിച്ചാണ് ആര്‍എസ്എസ് ടിപ്പുവിനെതിരെ തിരിഞ്ഞത്.
പൊലീസ് എത്തി ബാനര്‍ നീക്കി പകരം ദേശീയപതാക സ്ഥാപിച്ചു. ലാത്തിച്ചാര്‍ജ് നടത്തിയാണ് പൊലീസ് ഇരുസംഘത്തെയും സ്ഥലത്തുനിന്നും നീക്കിയത്. കര്‍ഫ്യൂ പ്രഖ്യാപിച്ച പൊലീസ് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. കുത്തേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കിയിരുന്നു. പരസ്യത്തില്‍നിന്നും ജവാഹര്‍ലാല്‍ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.