യുഎഇയില്‍ താമസ വിസ മാറ്റങ്ങള്‍ അടുത്തമാസം മുതല്‍ പ്രാബല്യത്തിലാകും

യുഎഇയില്‍ താമസ വിസ മാറ്റങ്ങള്‍ അടുത്തമാസം മുതല്‍ പ്രാബല്യത്തിലാകും

ദുബായ്: രാജ്യത്തേക്ക് കൂടുതല്‍ പേരെ ആകർഷിക്കുകയെന്നുളളത് ലക്ഷ്യമിട്ടാണ് വിസാ നടപടിക്രമങ്ങളില്‍ യുഎഇ മാറ്റം വരുത്തുന്നത്.വിസാ കാലാവധി അവസാനിച്ചാലോ റദ്ദാക്കിയാലോ ഗ്രേസ് പിരീഡ് ആറ് മാസം കൂടി നീട്ടി കിട്ടുമെന്നതാണ് പ്രധാനമാറ്റം. അടുത്തമാസം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.എന്നാല്‍ എല്ലാ രാജ്യങ്ങളില്‍ നിന്നുളള താമസവിസക്കാർക്കും ഇത് ബാധകമാണോയെന്ന് വ്യക്തമല്ല. 

തൊഴില്‍ നിക്ഷേപം, സംരംഭം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയ്ക്ക് യുഎഇ കൂടുതല്‍ അനുയോജ്യമായ സ്ഥലമാക്കി മാറ്റുകയെന്നുളളതാണ് ലക്ഷ്യം. ഏപ്രിലില്‍ പ്രഖ്യാപിച്ച വിസാമാറ്റങ്ങളാണ് അടുത്തമാസം മുതല്‍ പ്രാബല്യത്തിലാകുന്നത്. ഇതോടൊപ്പം പ്രഖ്യാപിച്ച ഗ്രീന്‍വിസ, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ എന്നിവയും പ്രാബല്യത്തിലാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.