38 വര്‍ഷം മുമ്പ് സിയാച്ചിനില്‍ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

38 വര്‍ഷം മുമ്പ് സിയാച്ചിനില്‍ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

ഉത്തരാഖണ്ഡ്: 38 വര്‍ഷം മുമ്പ് പട്രോളിങ്ങിനിടെ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. സിയാച്ചിനിലെ പഴയ ബങ്കറില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം 19 കുമയൂണ്‍ റെജിമെന്റിലെ സൈനികന്‍ ചന്ദ്രശേഖര്‍ ഹര്‍ബോളയുടെ ആണെന്ന് തിരിച്ചറിഞ്ഞു.

ചന്ദ്രശേഖര്‍ ഹര്‍ബോളയുടെ ഭാര്യ ശാന്തി ദേവി താമസിക്കുന്ന സരസ്വതി വിഹാര്‍ കോളനിയിലേക്ക് തിങ്കളാഴ്ച വൈകീട്ടോടെ മൃതദേഹം എത്തിക്കും. വിവാഹം കഴിഞ്ഞ് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹര്‍ബോളയെ കാണാതാകുന്നത്.

അന്ന് ശാന്തി ദേവിക്ക് 28 വയസായിരുന്നു. ഒപ്പം മൂത്ത കുട്ടിക്ക് നാല് വയസും ഇളയ കുട്ടിക്ക് ആറ് മാസവുമായിരുന്നു പ്രായം. 1984 ലായിരുന്നു അദ്ദേഹം അവസാനമായി വീട്ടിലെത്തിയത്.

1984ല്‍ 'ഓപ്പറേഷന്‍ മേഘ്ദൂത്' എന്ന പേരില്‍ പാക്കിസ്ഥാനെ നേരിടാന്‍ അയച്ച 20 അംഗ സേനയുടെ ഭാഗമായിരുന്നു ഹര്‍ബോള. പട്രോളിങ്ങിനിടെയാണ് ഇവര്‍ മഞ്ഞുവീഴ്ചയില്‍ കുടുങ്ങിയത്. 15 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാല്‍ കണ്ടെത്താന്‍ ബാക്കിയുള്ള അഞ്ചു പേരില്‍ ഒരാളുടെ മൃതദേഹമാണ് ഇപ്പോള്‍ കണ്ടെത്തിയത്. 1975 ലാണ് ഹര്‍ബോള സൈന്യത്തില്‍ ചേരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.