കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിനെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്‌ത വിമത നേതാക്കൾക്ക് എതിരെ സെൻട്രൽ പോലീസ് കേസെടുത്തു. ഷൈജു ആന്റണി, പ്രകാശ് പി. ജോൺ എന്നിവർ ഉൾപ്പടെ 12 പേർക്കും കണ്ടാലറിയാവുന്ന 27 പേർക്കുമെതിരെയാണ് കേസ് എടുത്തത്.
സഭാ വിശ്വാസികളും ബസിലിക്ക ഇടവകയിലെ അംഗങ്ങളുമായ ഹൈക്കോടതി അഭിഭാഷകൻ അഡ്വ. മത്തായി മുതിരേന്തി, കെ.ആർ. സണ്ണി കിഴക്കേ വീട്ടിൽ എന്നിവർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത് വധശ്രമം, നിയമ വിരുദ്ധമായ സംഘം ചേരൽ, അതിക്രമിച്ചു കടക്കൽ തുടങ്ങിയ നിയമ ലംഘനങ്ങൾ കണക്കിലെടുത്തായിരിക്കും അന്വേഷണം.
മാർ ആൻഡ്രൂസ് താഴത്തിനെ അദ്ദേഹത്തിന്റെ മുറിയിൽ കയറി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.