കർഷകദിനം കർഷക വഞ്ചനാദിനമായി ആചരിക്കും: കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപത

കർഷകദിനം കർഷക വഞ്ചനാദിനമായി ആചരിക്കും: കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപത

ഇടുക്കി: ബഫർ സോൺ കരി നിയമത്തിനെതിരെ പ്രതിഷേധിച്ചു കൊണ്ടും വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റും 10 കിലോമീറ്റർ ബഫർ സോൺ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കൃഷി വകുപ്പു മന്ത്രി പി പ്രസാദ് ഗ്രീൻ റിബ്യൂണലിന് നൽകിയിരിക്കുന്ന കർഷക വിരുദ്ധ പരാതി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടും കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപതാ സമിതിയുടെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് കർഷകദിനം കർഷക വഞ്ചന ദിനമായി ആചരിക്കും. 

കേരളത്തിലെ കൃഷിയിടങ്ങളുടെ അഭാവവും വനം വിസ്തൃതിയും വൃക്ഷനിബിഡടതയും പരിഗണിച്ച് ബഫർ സോൺ വനത്തിനുള്ളിൽ മാത്രം പരിമിതപ്പെടുത്തണം, നിർദിഷ്ട ബഫർ സോൺ മേഖലയിലെ ജനങ്ങളുടെ അതിശക്തമായ എതിർപ്പും ആശങ്കകളും സെൻട്രൽ കമ്മിറ്റിയെ ബോധ്യപ്പെടുത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണം, ബഫർ സോൺ ഏരിയകൾ സംബന്ധിച്ച് വിശദമായ പഠനങ്ങൾ നടത്തുന്നതിനുവേണ്ടി നടപ്പിലാക്കുന്ന ഏരിയൽ മാപ്പിംഗ് പൂർണമായി ഒഴിവാക്കുകയും കൃത്യമായ വിവര ശേഖരണം നടത്തുന്നതിന് പ്രദേശവാസികളുടെയും ത്രിതല പഞ്ചായത്തുകളുടെയും സഹകരണം ഉറപ്പുവരുത്തുകയും ചെയ്യണം, 2019ലെ മന്ത്രിസഭാ യോഗ തീരുമാനവും അതിൻറെ അടിസ്ഥാനത്തിൽ വനം വകുപ്പ് പുറത്തിറക്കിയിരിക്കുന്ന വിവാദ ഉത്തരവും പിൻവലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം, സുപ്രീം കോടതി നിർദ്ദേശം അനുസരിച്ച് ബഫർ സോൺ ഏർപ്പെടുത്തുന്നതിനുള്ള സമയ പരിധി അതിക്രമിച്ചിരിക്കുന്നതിനാൽ വിശദമായ പഠനവും വിവര ശേഖരണവും മാപ്പിംഗും നടത്തുന്നതിന് കൂടുതൽ കാലാവധി നേടിയെടുക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടും ദേശീയ ഉദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റും പത്തു കിലോമീറ്റർ ബഫർ സോൺ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇപ്പോഴത്തെ കൃഷി വകുപ്പ് മന്ത്രി 2017 ഗ്രീൻ ട്രിബ്യൂണലിന് നൽകിയിരിക്കുന്ന കർഷക വിരുദ്ധമായ പരാതി പിൻവലിക്കുക, മന്ത്രി പരാതി പിൻവലിക്കാൻ തയ്യാറാകുന്നില്ല എങ്കിൽ മുഖ്യമന്ത്രിയും ജില്ലയിൽ നിന്നുള്ള മന്ത്രിയായ റോഷി അഗസ്റ്റിനും ഇടപെട്ടുകൊണ്ട് പ്രസ്തുത പരാതി പിൻവലിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ടുമാണ് കർഷക ദിനം കർഷക വഞ്ചനാ ദിനമായി കത്തോലിക്കാ കോൺഗ്രസ് ആചരിക്കുന്നത്. 

രൂപതയിലെ വിവിധ യൂണിറ്റുകളിൽ കർഷക വഞ്ചനാ ദിനത്തോടനുബന്ധിച്ച് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. രൂപതാതല ഉദ്ഘാടനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മണിക്ക് കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ കർഷക ധർണ്ണ നടത്തും രൂപതാ പ്രസിഡണ്ട് ജോർജ് കോയിക്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന ധർണ്ണാസമരം കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപതാ ഡയറക്ടർ ഫാദർ ഫ്രാൻസീസ് ഇടവകണ്ടം ഉദ്ഘാടനം ചെയ്യും രൂപതാ ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ ട്രഷറർ ബേബി കൊടക്കല്ലിൽ ഫാ. തോമസ് മണിയാട്ട് ഫാ. ജോസ് കുന്നുംപുറം, ജോസഫ് കുര്യൻ ഏറമ്പടം, വി ടി തോമസ്, ജോസ് തോമസ് ഒഴുകയിൽ, ടി.ജെ ജേക്കബ് തൊടുകയിൽ, ബെന്നി കാരിയിൽ, എന്നിവർ സമരത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കും .
ഷാജി പുരയിടത്തിൽ, ഷാജി കൊമ്പിക്കര, ടോമി രാമച്ചനാട്ട്, ജോസുകുട്ടി മണ്ണുക്കുളം, സിബി കല്ലുവെട്ടത്ത്, സിബി മരിയാപുരം, ഷാജി പൊട്ടനാനി, മിനി ഷാജി, ആദർശ് മാത്യു, ടിറ്റോ ചാക്കോ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.