പ്രദേശത്ത് രൂക്ഷമാകുന്ന വന്യ മൃഗ ശല്യം: നിവേദനം നൽകി കെ സി വൈ എം ശിശുമല യൂണിറ്റ്

പ്രദേശത്ത് രൂക്ഷമാകുന്ന വന്യ മൃഗ ശല്യം: നിവേദനം നൽകി കെ സി വൈ എം ശിശുമല യൂണിറ്റ്

ശിശുമല/വയനാട് : നാട്ടിൽ കർഷകരെ ബാധിക്കുന്ന വന്യ മൃഗ ശല്യം പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ശിശുമല യൂണിറ്റിന്റെ നേതൃത്വത്തിൽ വണ്ടിക്കടവ് ഫോറസ്റ്റ് ഓഫീസിൽ നിവേദനം നൽകി. പ്രദേശത്തു താമസിക്കുന്ന ആളുകളുടെ കാർഷിക വിളകൾക്ക് പൂർണമായും വന്യ മൃഗ ആക്രമണങ്ങളാൽ നഷ്ടം സംഭവിക്കുന്ന ഈ പരിതാപകരമായ അവസ്ഥക്ക് ശാശ്വത പരിഹാരം കാണാൻ അടിയന്തര ഇടപെടൽ നടത്തണമെന്ന് എന്ന് യൂണിറ്റ് പ്രസിഡന്റ്‌ അബിൻ കൊല്ലമന ആവശ്യപ്പെട്ടു.
വന്യമൃഗ ആക്രമണങ്ങളാൽ കാർഷിക വിളകൾക്ക് നഷ്ടം സംഭവിക്കുന്ന കർഷകർക്ക് വിളകളുടെ ഇന്നത്തെ വിപണി വിലക്കും, മുൻ മുടക്ക് മുതൽ പണിക്കൂലി എന്നിവയുടെ കണക്കെടുക്കുകയും സമയബന്ധിതമായി നഷ്ട പരിഹാരം കർഷകർക്ക് എന്നും യൂണിറ്റ് ഭാരവാഹികൾ ആവശ്യപെട്ടു.
ഇനിയും കർഷക ദ്രോഹ നടപടികൾ വനം വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടായാൽ, ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ യുവജനങ്ങളെയും നാട്ടിലെ മുഴുവൻ കർഷകരെയും അണിനിരത്തി ശക്തമായ സമര, പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂണിറ്റ് അറിയിച്ചു.
വൈസ് പ്രസിഡന്റ്‌ അയന നീറംപുഴ, സെക്രട്ടറി ടീന മലയത്തടത്തിൽ, സിസ്റ്റർ എൽസ എസ് എ ബി സ് , ആദർശ് താന്നിക്കൽ, സനുഷ കവളക്കാട്ടിൽ, ആൽബിൻ കാരകാട്ടിൽ എന്നിവർ നേതൃത്വം നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.