കല്ലോടി / മാനന്തവാടി: ചിങ്ങം 1 കർഷക ദിനത്തിൽ സെൻ്റ് ജോസഫ്സ് യു പി സ്കൂൾ കല്ലോടിയിലെ വിദ്യാർഥികൾ സമാഹരിച്ച വിവിധ സുഗന്ധ വ്യഞ്ജനങ്ങൾ ഉൾപ്പെടെ നൂറു കണക്കിന് കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചത് കുട്ടികൾക്ക് ആസ്വാദ്യകരമായി. കുട്ടികളിൽ കൃഷിയോടുള്ള താൽപ്പര്യം വർധിപ്പിക്കുന്നതിനും വിവിധ വിളകളെ പരിചയപ്പെടുന്നതിനും പ്രദർശനം സഹായകരമായി.
ഈ ദിനത്തോടനുബന്ധിച്ച് ജൈവകൃഷിയുടെ പ്രാധാന്യത്തേക്കുറിച്ച് ശാസ്ത്രജ്ഞനും, പ്രൊഫസറുമായ ഡോ. ജോസഫ് മാക്കോളിൽ കുട്ടികൾക്ക് വേണ്ടി സെമിനാർ അവതരിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.