ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് പുനസംഘടിപ്പിച്ചു: യെദ്യൂരപ്പ അകത്ത്; ഗഡ്കരിയും ചൗഹാനും പുറത്ത്

ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് പുനസംഘടിപ്പിച്ചു: യെദ്യൂരപ്പ അകത്ത്; ഗഡ്കരിയും ചൗഹാനും പുറത്ത്


ന്യൂഡല്‍ഹി: മുന്‍ ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ എന്നിവരെ ഒഴിവാക്കി ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് പുനസംഘടിപ്പിച്ചു. മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പാര്‍ലമെന്ററി ബോര്‍ഡിലെത്തി.

നിരവധി പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് പാര്‍ലമെന്ററി ബോര്‍ഡ് പുനസംഘടിപ്പിച്ചത്. സുധാ യാദവ്, ഇഖ്ബാല്‍ സിങ് ലാല്‍പുര, സര്‍ബാനന്ദ സോനോവാള്‍, കെ ലക്ഷ്മണ്‍, സത്യനാരായണ ജതിയ എന്നിവരാണ് ബോര്‍ഡിലെ പുതുമുഖങ്ങള്‍. അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനേവാളും ഒബിസി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ കെ ലക്ഷ്മണയും ബോര്‍ഡിലുണ്ട്.

ഇതോടൊപ്പം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയും പുനസംഘടിപ്പിച്ചു. മഹിളാ മോര്‍ച്ച ദേശീയ അധ്യക്ഷ വനിതി ശ്രീനിവാസന്‍, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഭൂപേന്ദ്ര യാദവ്, ഒ.എം മാഥൂര്‍ എന്നിവരാണ് കമ്മിറ്റിയിലെ നവാഗതര്‍.

പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസം മൂലം കഴിഞ്ഞ വര്‍ഷം കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട യെദ്യൂരപ്പയ്ക്ക് അപ്രതീക്ഷിത സ്ഥാനലബ്ദിയാണ്. അതോടൊപ്പം ഗഡ്കരിയെ ഒഴിവാക്കിയതും അപ്രതീക്ഷിതമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.