ഐ എം എഫിന്റെ നേതൃത്വത്തിൽ മീഡിയ ക്രിക്കറ്റ് ക്ലബ് എന്ന പേരിൽ പ്രൊഫഷണൽ ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചു

ഐ എം എഫിന്റെ നേതൃത്വത്തിൽ മീഡിയ ക്രിക്കറ്റ് ക്ലബ് എന്ന പേരിൽ പ്രൊഫഷണൽ ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചു

ദുബായ്: യുഎയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഐ എം എഫിന്റെ നേതൃത്വത്തിൽ മീഡിയ ക്രിക്കറ്റ് ക്ലബ് എന്ന പേരിൽ പ്രൊഫഷണൽ ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചു. ദുബായ് പുൾമാൻ ഡൗൺ ടൗൺ ഹോട്ടലിൽ നടന്ന ചടങ്ങ് കേരളത്തിന്റെ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്‌ഘാടനം ചെയ്തു. ഐ എം എഫ് പ്രസിഡന്റ് കെ എം അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു.


മുൻ ഇന്ത്യൻ ദേശിയ ക്രിക്കറ്റ് താരവും കേരള രഞ്ജി റ്റീം പരിശീലകനുമായ ടിനു യോഹന്നാൻ റ്റീം പ്രഖ്യാപനം നടത്തി. യു എ ഇ ലുലു എക്സ്ചേഞ്ച് ഡെപ്യൂട്ടി ജനറൽ മാനേജർ ഷഫീസ് അഹമ്മദ്,ലുലു എക്സ്ചേഞ്ച് സ്ട്രാറ്റജിക് ബിസിനസ് ആൻഡ് മാർക്കറ്റിങ്ങ് മേധാവി അജിത് ജോൺസൻ എന്നിവർ ചേർന്ന് ലോഗോ പ്രകാശനം ചെയ്തു. കേരള രഞ്ജി ക്രിക്കറ്റ് റ്റീം മുൻ നായകനും കേരള അണ്ടർ 19 മുഖ്യ പരിശീലകനുമായ സോണി ചെറുവത്തൂർ ജേഴ്‌സി പുറത്തിറക്കി. ടു ഫോർ സെവൻ ജിം ആൻഡ് അൽ ബറായി ഇൻഡസ്ട്രീസ് മാനേജിങ്ങ് ഡയറക്ടർ റാഫേൽ പൊഴോലിപറമ്പിൽ ജേഴ്‌സി ഏറ്റുവാങ്ങി.അതിഥികളും കളിക്കാരും ക്രിക്കറ്റ് ബാറ്റിൽ ഒപ്പ് വച്ചു.


ഐ എം എഫ് ജനറൽ സെക്രട്ടറി അരുൺ രാഘവൻ,ആർ ജെ തൻവീർ എന്നിവർ പ്രസംഗിച്ചു.
ഐ എം എഫ് സ്പോർട്സ് കോർഡിനേറ്റർ റോയ് റാഫേൽ സ്വാഗതവും ആക്ടിങ്ങ് ഖജാൻജി ഷിഹാബ് അബ്ദുൽ കരിം നന്ദിയും പറഞ്ഞു. ചടങ്ങിൽ ചാക്കോ ഊളക്കാടൻ,ഐ എം എഫ് ഭാരവാഹികൾ, അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവരും പങ്കെടുത്തു.

ലുലു എക്സ്ചേഞ്ച്, ടു ഫോർ സെവൻ ജിം, വേൾഡ് ഓൺ ലൈവ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. ഇന്ത്യയുടെ 76 ആം സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അനുസ്മരണ പരിപാടി നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.