രാജ്യത്തെ രോഗികളുടെ എണ്ണം അതിവേഗം കൂടുന്നു; വിമാനയാത്രയ്ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി

രാജ്യത്തെ രോഗികളുടെ എണ്ണം അതിവേഗം കൂടുന്നു; വിമാനയാത്രയ്ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 9,062 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 36 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,27,134 ആയി. സജീവ കോവിഡ് കേസുകളുടെ എണ്ണം 1,05,058 ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 15,220 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,36,54,064 ആയി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.49 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.38 ശതമാനവുമാണ്.

വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കുന്നത് വിവിധ സംസ്ഥാനങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രോട്ടോകോള്‍ പിന്തുടരുന്നത് കുറഞ്ഞ് വരുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാരുകള്‍ നടപടി ശക്തമാക്കിയത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ ഓഫീസുകള്‍, മാളുകള്‍, സമ്മേളനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത യാത്രക്കാര്‍ക്കെതിരേ നടപടി എടുക്കുമെന്ന് വിമാനക്കമ്പനികളും അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.