ചെന്നൈ: ഭാര്യയോട് ക്രൂരമായി പെരുമാറുന്ന ഭർത്താവ് വീട് ഒഴിയണമെന്ന് ഉത്തരവിട്ടു മദ്രാസ് ഹൈക്കോടതി. ഇല്ലെങ്കിൽ പോലീസ് നടപടിയിലൂടെ ഒഴിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഭാര്യയെ സ്ഥിരമായി ഉപദ്രവിക്കുന്ന ഭർത്താവിനെ മാറ്റിനിർത്തിയേ പറ്റു അത് കോടതികൾ തീരുമാനമെടുക്കണം. താമസിക്കാൻ ഇടമുണ്ടോ ഇല്ലയോ എന്നതൊന്നും പരിഗണിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. വിവാഹമോചന നടപടികൾ പൂർത്തിയാകും വരെ ഒരേ വീട്ടിൽ തുടരാനും എന്നാൽ ഭാര്യയെ ശല്യം ചെയ്യാൻ പാടില്ലെന്നും നിർദ്ദേശിച്ച കുടുംബകോടതി വിധിയേയും ഹൈക്കോടതി വിമർശിച്ചു.
ഭാര്യയോട് മോശമായി പെരുമാറുന്ന ഭർത്താവിനെ വീട്ടിൽ കഴിയാൻ അനുവദിച്ച ശേഷം വീട്ടുകാരെ ശല്യം ചെയ്യരുതെന്ന് പറയുന്നത് അപ്രായോഗികമാണെന്ന് ജസ്റ്റിസ് മഞ്ജുള അഭിപ്രായപ്പെട്ടു. ബോംബ് പൊട്ടുമെന്ന് ഭയന്ന് ജീവിക്കുന്നവർക്ക് ആശ്വാസം കിട്ടണമെങ്കിൽ ബോംബ് എടുത്തു മാറ്റണം ഭർത്താവ് മർദ്ദിക്കുമോ കുട്ടികളുടെ മുന്നിൽ മോശം ഭാഷയിൽ സംസാരിക്കുമോ എന്ന് എല്ലായിപ്പോഴും ഭയന്നുകൊണ്ട് സ്ത്രീക്ക് ജീവിക്കാൻ ആകില്ല. ഗാർഹിക പീഡനത്തെ തുടർന്ന് വിവാഹമോചനം തേടുന്ന അഭിഭാഷക സമർപ്പിച്ച ഹർജിയിലായിരുന്നു ജസ്റ്റിസ് ആർ.എൻ മഞ്ജുളയുടെ സുപ്രധാന ഉത്തരവും നിരീക്ഷണവും.
ദാമ്പത്യ ജീവിതം സുഖകരമല്ലെങ്കിൽ കൂടി പല ദമ്പതികളും ഒരുമിച്ച് താമസിക്കാറുണ്ട്. പക്ഷേ ഒരാൾ വളരെ ക്രൂരവും മോശവുമായാണ് പെരുമാറുന്നതെങ്കിൽ ഭാര്യയെയും കുട്ടികളെയും ഒരുമിച്ച് താമസിക്കാൻ നിർബന്ധിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.