'മൂന്ന് ചങ്കുകള്‍ പോയി, എനിക്കുള്ള ടോക്കണ്‍ നാളെ'; മരണത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കവി പുലര്‍ച്ചെ മരിച്ചു

'മൂന്ന് ചങ്കുകള്‍ പോയി, എനിക്കുള്ള ടോക്കണ്‍ നാളെ'; മരണത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കവി പുലര്‍ച്ചെ മരിച്ചു

കൊച്ചി: അടുത്ത സുഹൃത്തുക്കളുടെ മരണത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ കവിയും എഴുത്തുകാരനുമായ ദത്തന്‍ ചന്ദ്രമതി എന്ന സുനില്‍ ദത്ത് (55) അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.50 ഓടെയാണ് തൻറെ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ മരണത്തെപ്പറ്റി ദത്തൻ ഫേസ്ബുക്കിൽ കുറിപ്പ് എഴുതിയത്. തനിക്കുള്ള മരണത്തിന്റെ ടോക്കണ്‍ ചൂട് അറിയുന്നുണ്ടെന്നും നാളെ നാളെ എന്നൊരു അനൗസ്‌മെന്റ് കേള്‍ക്കുന്നത് പോലെയുണ്ടെന്നും ദത്തന്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.

ഇന്നലെ പുലര്‍ച്ചെ നാലരയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദത്തനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതം സംഭവിച്ച് മരിക്കുകയായിരുന്നു. 

പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ: ''എനിക്കുള്ള ടോക്കണ്‍ ചൂട് അറിയുന്നു. കട്ട ചങ്കുകള്‍, മനു മാധവന്‍, കുറത്തിയാടന്‍, ദിനീഷ്. എവിടെ കൂടിയാലും വെള്ളമടിക്കും, കവിത പാടും, തെറിവിളിക്കും, അടിയുണ്ടാക്കും. പൗരസ്വാതന്ത്ര്യം, സ്ത്രീ, ദളിത് ഭരണകൂടം. വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു ഞങ്ങള്‍ക്കിടയില്‍. എന്നാലും വീട്ടില്‍ എത്തിയോ എന്നു വിളിച്ചു ചോദിച്ചോട്ടെ കിടന്നുറങ്ങൂ. മനു മാധവന്‍ ഒന്നും പറയാതെ പോയി 2019 സെപ്റ്റംബറില്‍, കുറത്തി പുറകെ ഞെട്ടിച്ചു കൊണ്ട് 2021 ജനുവരിയില്‍ അവനൊപ്പം കൂടി. ഇന്നലെ അവനും. ബാക്കി ഞാന്‍ മാത്രം. മൂന്നുപേരും അവര്‍ ഒന്നായി എന്നേ മാത്രം പുറന്തള്ളി? എനിക്കുള്ള നറുക്ക്. നാളെ നാളെ എന്നൊരു സൈക്കിള്‍ അനൗസ്‌മെന്റ് വാഹനം തലയില്‍ പെരുക്കുന്നു.''

കൊച്ചിന്‍ പോര്‍ട്ട് ഡെപ്യൂട്ടി വാര്‍ഫ് സൂപ്രണ്ടന്റായിരുന്ന സുനിൽ അത്താണി സ്വദേശിയാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.