ഖത്തറില്‍ ഇസ്ലാമിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായ ഉല്‍പ്പന്നങ്ങള്‍ വിറ്റാല്‍ 10 ലക്ഷം റിയാല്‍ പിഴ

ഖത്തറില്‍ ഇസ്ലാമിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായ ഉല്‍പ്പന്നങ്ങള്‍ വിറ്റാല്‍ 10 ലക്ഷം റിയാല്‍ പിഴ

ദോഹ: ഖത്തറില്‍ ഇസ്ലാമിക മൂല്യങ്ങള്‍ക്കും ഖത്തറിന്റെ പരമ്പരാഗത സംസ്‌കാരത്തിനും വിരുദ്ധമായ ഉല്‍പന്നങ്ങള്‍ വില്‍പ്പന്ന നടത്തുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി വാണിജ്യ വ്യവസായ മന്ത്രാലയം. ഇത്തരം നിയമ വിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 10 ലക്ഷം റിയാല്‍ വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ഖത്തരീ സംസ്‌കാരത്തിനും ഇസ്ലാമിക മൂല്യങ്ങള്‍ക്കും നിരക്കാത്ത ചരക്കുകള്‍ വ്യാപാരം നടത്തുകയോ അവ പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുതെന്ന് കച്ചവടക്കാരെയും ഷോപ്പിംഗ് മാളുകളെയും വാണിജ്യ, വ്യവസായ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

നിയമലംഘനം കണ്ടെത്തുന്ന പക്ഷം അത്തരം സ്ഥാപനങ്ങള്‍ക്കെതിരേ പിഴ ചുമത്തുന്നതിന് പുറമെ സ്ഥാപനം അടച്ചുപൂട്ടുകയോ അതിന്റെ വാണിജ്യ ലൈസന്‍സ് റദ്ദാക്കുകയോ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളും മന്ത്രാലയം കൈക്കൊള്ളും. ഖത്തറിന്റെ സംസ്‌കാരത്തെയും മത മൂല്യങ്ങളെയും ആദരിക്കുന്ന രീതിയിലുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രമേ വില്‍പ്പന നടത്താവൂ. 

അതിനു വിരുദ്ധമായ ഉല്‍പന്നങ്ങള്‍ വില്‍ക്കലും അവ പ്രദര്‍ശിപ്പിക്കലും അത്തരം ചിത്രങ്ങളോ രൂപങ്ങളോ പതിക്കലും ഓഡിയോ, വീഡിയോ തുടങ്ങിയവ പ്ലേ ചെയ്യലുമെല്ലാം നിയമ വിരുദ്ധമാണ്. ഇത്തരം ഷോപ്പിംഗ് മാളുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.