യുഎഇ ക്രിക്കറ്റ് ടീമിനെ മലയാളി നയിക്കും

യുഎഇ ക്രിക്കറ്റ് ടീമിനെ മലയാളി നയിക്കും

ദുബായ്: യുഎഇ ക്രിക്കറ്റ് ടീമിനെ ആദ്യമായി മലയാളി നയിക്കും. കണ്ണൂർ സൈദാർ പളളി ചുണ്ടങ്ങപോയില്‍ പുതിയപുരയില്‍ റിസ്വാന്‍ റഊഫാണ് യോഗ്യത മത്സരത്തില്‍ യുഎഇ ടീമിന്‍റെ ക്യാപ്റ്റന്‍ ക്യാപ്പ് അണിയുക. ശനയാഴ്ച മുതല്‍ ഒമാനിലാണ് ഏഷ്യാകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. യോഗ്യത ലഭിച്ചാല്‍ ഏഷ്യാകപ്പില്‍ യുഎഇയ്ക്കും മത്സരിക്കാം. 

റിസ്വാന് പുറമെ മലയാളി താരങ്ങളായ ബാസില്‍ ഹമീദ്, അലീഷാന്‍ എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്. തലശേരി സ്വദേശി അബ്ദുറഊഫിന്‍റെയും നസ്രീൻ റഊഫിന്‍റെയും മകനാണ് റിസ് വാന്‍. കുടുംബസമേതം യുഎഇയിലാണ് താമസം. യുഎഇ ടീമിന്‍റെ നായകനാകുന്ന ആദ്യമലയാളിയാണ് റിസ് വാന്‍. റിസ്വാനൊപ്പം മലയാളി താരങ്ങളായ ബാസിൽ ഹമീദും അലിഷാൻ ഷറഫുവും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.


യുഎഇക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ഏക മലയാളി താരമാണ് റിസ്വാൻ. കഴിഞ്ഞ വർഷം അയർലൻഡിനെതിരെ 136 പന്തിൽ 109 റൺസ് നേടിയാണ് റിസ്വാൻ ചരിത്രം കുറിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.