ദുബായ്: കോവിഡ് സാഹചര്യം മാറിയതോടെ വീണ്ടും നടത്താനിരുന്ന ദുബായ് മാരത്തണ്‍ മാറ്റിവച്ചു.ഖത്തർ ലോകകപ്പ് പശ്ചാത്തലത്തില്‍ ദുബായിലെ ഹോട്ടലുകള്‍ക്കും വിമാനങ്ങള്‍ക്കും ആവശ്യക്കാർ വർദ്ധിച്ചതോടെയാണ് ദുബായ് മാരത്തണ്‍ മാറ്റിവച്ചത്. ഡിസംബറിലാണ് മാരത്തണ്‍ മത്സരങ്ങള്‍ നടക്കുന്നത്. ഇത്തവണയും ഡിസംബറിലാണ് മാരത്തണ്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്.
പുതുക്കിയ സമയക്രമം അനുസരിച്ച് 2023 ഫെബ്രുവരി 12 ഞായറാഴ്ചയാണ് മത്സരങ്ങള്‍ നടക്കുക. നവംബർ 20 മുതല്‍ ഡിസംബർ 18 വരെയാണ് ഫിഫ ഫുട്ബോള്‍ ലോകകപ്പ് ഖത്തറില്‍ നടക്കുന്നത്. ഖത്തറിലേക്ക് പോകാനായി നിരവധി ഫുട്ബോള്‍ പ്രേമികള്‍ ദുബായിലെത്തുമെന്നാണ് കണക്കുകൂട്ടല്‍.
ഈ കാലയളവിലെ ഹോട്ടല്‍ ബുക്കിംഗിലൊക്കെ വർദ്ധനവ് രേഖപ്പെടുത്തുന്നുമുണ്ട്. യൂറോപ്പില്‍ നിന്നടക്കമുളളവരുടെ ഇഷ്ട താമസകേന്ദ്രം ദുബായ് ആണ്. ദുബായില്‍ താമസിച്ച് പോയിവന്ന് ലോകകപ്പ് ആസ്വദിക്കാനായി പദ്ധതിയിടുന്നവരും ഏറെ. അതുകൊണ്ടുതന്നെ ഈ തിരക്ക് കണക്കിലെടുത്താണ് മാരത്തണ്‍ മത്സരങ്ങള്‍ പുനക്രമീകരിച്ചത്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.