ഡ്യൂറന്റ് കപ്പ്: കേരള ബ്ലാസ്റ്റേഴ്സിന് സമനില

ഡ്യൂറന്റ് കപ്പ്: കേരള ബ്ലാസ്റ്റേഴ്സിന് സമനില

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനിലയോടെ തുടക്കം. ഗ്രൂപ്പ് ഡിയില്‍ സുദേവ ഡല്‍ഹി എഫ്സിയുമായി 1-1 ന് പിരിഞ്ഞു. കളിയുടെ 42 ാം മിനിറ്റില്‍ മുഹമ്മദ് അജ്സല്‍ ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചു. തൊട്ടു പിന്നാലെ മാന്‍ചോങ് കുക്കിയാണ് (45) സുദേവയുടെ സമനില ഗോള്‍ നേടിയത്.

ആദ്യ നിമിഷങ്ങളില്‍ സുദേവയുടെ മുന്നേറ്റമായിരുന്നു. ബ്ലാസ്റ്റേഴ്സ് പ്രതിരോധം മികച്ച പ്രകടനം പുറത്തെടുത്തു. കളിയുടെ എട്ടാം മിനിറ്റില്‍ സുദേവയുടെ കാര്‍ത്തികിന്റെ ഗോള്‍ ശ്രമം ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷ് കാലുകൊണ്ട് തട്ടിയകറ്റി. പതിനെട്ടാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് മത്സരത്തിലെ ആദ്യ കോര്‍ണര്‍ കിക്ക് കിട്ടി. പക്ഷേ, സുദേവ ഗോള്‍ കീപ്പറെ പരീക്ഷിക്കാനായില്ല.

ആദ്യ പകുതി അവസാനിക്കും മുമ്പ് കിടയറ്റ ഗോളിലൂടെ മുഹമ്മദ് അജ്സല്‍ മഞ്ഞപ്പടയ്ക്ക് ലീഡ് നല്‍കി. ഗൗരവിന്റെ കൃത്യതയാര്‍ന്ന പാസ് പിടിച്ചെടുത്ത് സുദേവ പ്രതിരോധത്തെയും ഗോള്‍ കീപ്പറെയും നിഷ്പ്രഭമാക്കി അജ്സലിന്റെ നിലംപറ്റിയുള്ള അടി വലയില്‍ പതിഞ്ഞു. അവസാന നിമിഷങ്ങളില്‍ പ്രത്യാക്രമണങ്ങളിലൂടെ വിജയ ഗോളിനായി ബ്ലാസ്റ്റേഴ്സ് ശ്രമിച്ചു. എന്നാല്‍ സുദേവ പ്രതിരോധം ഭേദിക്കാനായില്ല. 23 ന് ഒഡീഷ എഫ്സിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.