നേപ്പർവില്ല: നേപ്പർവില്ല ഔട്ട് റീച്ച് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷം മുൻവർഷങ്ങളിലേതു പോലെ ഈ വർഷവും പൂർവാധികം ഭംഗിയോടും ചിട്ടയോടും കൂടെ രാജ്യത്തിന്റെ അന്തസ്സിനൊത്ത വിധം നേപ്പർവില്ല നോർത്ത് ഹൈസ്‌കൂളിൽ നിന്നും ആഗസ്റ്റ് 14 ഞായർ 4 മണിക്ക് ആരംഭിച്ച് 6 മണിയോടെ ജാക്സൺ അവന്യൂവിൽ സമാപിച്ചു. ഏകദേശം 60ൽ പരം അലങ്കരിച്ച പ്ലോട്ടുകളാണ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വന്ദേമാതരം ആലപിച്ചും, ഭാരത മാതാവിന് ജയ് വിളികളുമായി ഇന്ത്യയുടെയും അമേരിക്കയുടെയും പതാകകൾ വീശിക്കൊണ്ടും നേപ്പർവില്ല മിൽ വീഥിയിലൂടെ നടന്നു നീങ്ങിയത്. റോഡിന്റെ ഇരു വശങ്ങളിലും നിന്ന നേപ്പർവില്ലാ നിവാസികൾക്ക് വളരെ ആനന്ദകരമായ കാഴ്ചയായി അതു മാറി. തനതു രീതിയിൽ കേരളത്തിന്റെ പരമ്പരാഗത ഐതിഹ്യരൂപമായ മാവേലിത്തമ്പുരാനെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കാൽനടയായി ആനയിച്ചുകൊണ്ട് കേരള അസോസിയേഷൻ ഓഫ് ചിക്കാഗോയുടെ നേതൃത്വത്തിൽ കെ.എ.സിയുടെ ബാനറുമായി സ്ത്രീകൾ നടന്നെത്തിയത് കാണികളെ ആകർഷിച്ചു. ചിക്കാഗോ ബിറ്റ്‌സിന്റെ ചെണ്ടമേളവും എടുത്തു പറയത്തക്ക ആകർഷണം കാണികൾക്ക് സമ്മാനിച്ചതു വഴി കെ.എ.സിയുടെ പ്രകടനം മുൻ വർഷങ്ങളിലേക്കാൾ ആകർഷകമായിരുന്നു.
ഏകദേശം ഒരു മൈലോളം മിൽ വീഥിയിലൂടെ സഞ്ചരിച്ച അലങ്കരിച്ച പ്ലോട്ടുകൾ 6 മണിക്ക് ജാക്ൺ അവന്യൂവിലെ ഓപ്പൺ ഗ്രൗണ്ടിൽ സമ്മേളിച്ച പൊതുയോഗത്തിനും ഇമ്പമാർന്ന കൺസേർട്ടിനും ശേഷം പര്യവസാനിച്ചു.
ക്രമീകരണങ്ങൾക്ക് കേരളാ അസോസിയേഷൻ ഭാരവാഹികളായ ആന്റോ കവലക്കൽ. സിബി പാത്തിക്കൽ, പ്രമോദ് സക്കറിയാസ്, ഹെറാൾഡ് ഫിഗരഥോ, സുനിൽ കിടങ്ങയിൽ, അൻജോസ് തോമസ്, സൈജു കിടങ്ങയിൽ, ത്രേസ്യാമ്മ ചെന്നിക്കരയുടെ നേതൃത്വത്തിൽ നിരവധി മഹിളകൾ എന്നിവർ നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.