അടിമുടി പരിഷ്‌കരണം: സംസ്ഥാനത്തെ ട്രഷറികളില്‍ ഇനി ഇ-ബാങ്കിങ് സംവിധാനം

അടിമുടി പരിഷ്‌കരണം: സംസ്ഥാനത്തെ ട്രഷറികളില്‍ ഇനി ഇ-ബാങ്കിങ് സംവിധാനം

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറി സംവിധാനം അടിമുടി പരിഷ്‌കരിക്കുന്നു. ഇ-ബാങ്കിങ് സേവനങ്ങള്‍ക്ക് തുല്യമാക്കി ട്രഷറിയെ മാറ്റുന്നതിനാണ് ധനവകുപ്പ് തീരുമാനിച്ചത്. അടുത്ത സാമ്പത്തികവര്‍ഷം ഇത് നടപ്പാവും. ഇതോടെ ഓണ്‍ലൈന്‍ ബാങ്കിങ് പോലെ പണമിടപാടുകള്‍ നടത്താന്‍ ട്രഷറി നിക്ഷേപകര്‍ക്കാവും.

ട്രഷറിയുടെ 60-ാം വാര്‍ഷികത്തിലാണ് പരിഷ്‌കാരങ്ങള്‍. ഇ-വാലറ്റ് സംവിധാനം വരുന്നതോടെ വൈദ്യുതിനിരക്കും വെള്ളക്കരവും ഫോണ്‍ ബില്ലുമൊക്കെ ടിഎസ്ബി അക്കൗണ്ട് വഴി അടയ്ക്കാനാവും. പണാധിഷ്ഠിത ഇടപാടുകള്‍ ഒഴികെയുള്ള ട്രഷറി സേവനങ്ങളെല്ലാം ഓണ്‍ലൈനാക്കി മാറ്റും.

ട്രഷറി ഇടപാടുകളുടെ പൂര്‍ണസുരക്ഷ ഉറപ്പാക്കാന്‍ ഓരോ ജീവനക്കാരനും ട്രഷറി സംവിധാനത്തില്‍ പ്രവേശിക്കുന്നത് ബയോമെട്രിക് വഴിയാകും. ആധാര്‍ അധിഷ്ഠിതമാണ് ഈ സംവിധാനം. മരണമടഞ്ഞവരുടെ പേരിലുള്ള പെന്‍ഷന്‍തുക ട്രഷറികളില്‍ നിന്ന് പിന്‍വലിച്ചതടക്കമുള്ള തട്ടിപ്പുകള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് ഈ നടപടി.

പ്രായമായവര്‍ക്കുള്ള പെന്‍ഷന്‍ വീടുകൡ നേരിട്ടെത്തിച്ചു നല്‍കുന്ന പദ്ധതിയും നടപ്പിലാക്കും. ആദ്യഘട്ടമായി 80 കഴിഞ്ഞ പെന്‍ഷന്‍കാരുടെ ലൈഫ് മസ്റ്ററിങ് വീട്ടിലെത്തി ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.