മങ്കിപോക്‌സ് പരിശോധനയ്ക്കുള്ള കിറ്റ് പുറത്തിറക്കി ഇന്ത്യന്‍ കമ്പനി

മങ്കിപോക്‌സ് പരിശോധനയ്ക്കുള്ള കിറ്റ് പുറത്തിറക്കി ഇന്ത്യന്‍ കമ്പനി

ന്യൂഡല്‍ഹി: മങ്കിപോക്സ് പരിശോധനയ്ക്കായി ഇന്ത്യ പ്രാദേശികമായി വികസിപ്പിച്ചെടുത്ത ആദ്യ ആര്‍ടിപിസിആര്‍ കിറ്റ് പുറത്തിറക്കി. ട്രാന്‍സാസിയ ബയോമെഡിക്കല്‍സ് എന്ന കമ്പനിയാണ് കിറ്റ് വികസിപ്പിച്ചെടുത്തത്.

ആന്ധ്രാപ്രദേശ് മെഡ്ടെക് സോണില്‍ നടന്ന ചടങ്ങില്‍ കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് അജയ് കുമാര്‍ സോദ് കിറ്റ് പുറത്തിറക്കി. കൂടുതല്‍ കാര്യക്ഷമവും ഉപയോഗിക്കാന്‍ എളുപ്പവുമാണ് പുതിയ കിറ്റ്. ശാസ്ത്ര സെക്രട്ടറി അരബിന്ദ മിത്ര, ഐസിഎംആര്‍ മുന്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ, ബയോടെക്നോളജി വകുപ്പ് ഉപദേഷ്ടക അല്‍കാ ശര്‍മ തുടങ്ങിയവര്‍ വെള്ളിയാഴ്ച നടന്ന ലോഞ്ചിങ് പരിപാടിയില്‍ പങ്കെടുത്തു.

കാര്യക്ഷമത ഉറപ്പാക്കാന്‍ കിറ്റിലെ പ്രൈമറും പ്രോബും പ്രത്യേകമായി രൂപകല്‍പ്പന ചെയ്തതാണ്. രോഗം നേരത്തെ തന്നെ കണ്ടെത്താനും അതുവഴി മികച്ച പരിചരണം ഉറപ്പാക്കാനും കിറ്റ് സഹായിക്കുമെന്ന് ട്രാന്‍സാസിയ സ്ഥാപക ചെയര്‍മാന്‍ സുരേഷ് വസിരാനി പറഞ്ഞു. സാധാരണക്കാര്‍ക്ക് താങ്ങുന്ന വിലയില്‍ ഉല്‍പന്നം വിപണിയില്‍ ഇറക്കാനാണ് കമ്പനിയുടെ തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.