പഴ്‌സനല്‍ സ്റ്റാഫിന്റെ ശമ്പളം കൂട്ടി മന്ത്രി ശിവന്‍കുട്ടി; പെന്‍ഷനും കൂടും

പഴ്‌സനല്‍ സ്റ്റാഫിന്റെ ശമ്പളം കൂട്ടി മന്ത്രി ശിവന്‍കുട്ടി; പെന്‍ഷനും കൂടും

തിരുവനന്തപുരം: പഴ്‌സനല്‍ സ്റ്റാഫിന്റെ ശമ്പളം കൂട്ടി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മന്ത്രിയുടെ ഓഫീസിലെ പഴ്സനൽ സ്റ്റാഫുകളുടെ തസ്തികയും ശമ്പളവും ഉയർത്തി കൊണ്ടുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവിറങ്ങി. 

അഡീഷണൽ പിഎ തസ്തികയിൽ ജോലി ചെയ്തിരുന്ന പി.എസ് അനന്ദ് ഇനി മുതൽ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയാണ്. ക്ലർക്ക് തസ്തികയിൽ ജോലി ചെയ്തിരുന്ന കെ.സന്തോഷ് കുമാറിനെ അഡീഷണൽ പിഎ ആയും നിയമിച്ചു. തസ്തിക പുനർ നിർണ്ണയിച്ചതോടെ ആനന്ദിന്റെ ശമ്പളം 60,000 രൂപയിൽ നിന്ന് 75,500 രൂപയായി ഉയരും. 40,000 രൂപയിൽ നിന്നും 60,000 രൂപയായി ക്ലർക്ക് തസ്തികയിൽ ജോലി ചെയ്തിരുന്ന സന്തോഷ് കുമാറിന്റെ ശമ്പളവും വർദ്ധിച്ചു. പേഴ്സനൽ സ്റ്റാഫിൽ ക്ലർക്കായി കയറിയ സന്തോഷ് കുമാറിന് ഒരു വർഷം കൊണ്ടാണ് ഗസറ്റഡ് തസ്തികയായ അഡിഷനൽ പിഎ പോസ്റ്റ് ലഭിച്ചിരിക്കുന്നത്. ശമ്പളം ഉയർന്നതോടെ ഇരുവരുടെയും പെൻഷനും ആനുപാതികമായി വർധിക്കും.

ഈ മാസം 17-നാണ് ഉദ്യോ​ഗസ്ഥരുടെ ശമ്പളവും തസ്തികയും ഉയർത്തി പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. മുഖ്യമന്തിയുടെ അം​ഗീകാരം ലഭിച്ച ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മന്ത്രി ശിവൻകുട്ടി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുഭരണ വകുപ്പിന്റെ തീരുമാനം.  



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.