ബിഹാറില്‍ മഹാസാഖ്യത്തിന് തലവേദനയായി ലാലുവിന്റെ മരുമകന്‍; ആക്രമണം കടുപ്പിച്ച് ബിജെപി

ബിഹാറില്‍ മഹാസാഖ്യത്തിന് തലവേദനയായി ലാലുവിന്റെ മരുമകന്‍; ആക്രമണം കടുപ്പിച്ച് ബിജെപി

പാട്‌ന: ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സര്‍ക്കാര്‍ വിവാദത്തില്‍. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മരുമകന്‍ ശൈലേഷ് കുമാര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കുന്ന ചിത്രം പുറത്തുവന്നതാണ് നിതീഷിന് തലവേദനയായത്. പരിസ്ഥിതി-വനംവകുപ്പ് മന്ത്രിയായ ലാലുവിന്റെ മൂത്തമകന്‍ തേജ് പ്രതാപ് യാദവ് അധ്യക്ഷത വഹിച്ച യോഗത്തിലാണ് ശൈലേഷ് പങ്കെടുത്തത്.

സര്‍ക്കാരിന്റെ ഔദ്യോഗിക യോഗങ്ങളിലെല്ലാം തേജ് പ്രതാപ് തന്റെ സഹോദരീ ഭര്‍ത്താവിനെ ഉള്‍പ്പെടുത്തുന്നത് പതിവാക്കുമോയെന്ന് ബിജെപി ചോദിച്ചു. സര്‍ക്കാരിനെ കുടുംബ സ്വത്താക്കാനുള്ള നീക്കത്തിനെതിരേ പ്രതിപക്ഷം ശക്തമായി രംഗത്തു വരുമെന്നു ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡി വ്യക്തമാക്കി.

ലാലുവിന്റെ മൂത്തമകളും രാജ്യസഭാ എംപിയുമായ മിസാ ഭാരതിയുടെ ഭര്‍ത്താവാണ് ശൈലേഷ് കുമാര്‍. ഉപമുഖ്യമന്ത്രിയും ലാലുവിന്റെ ഇളയമകനുമായ തേജസ്വി യാദവ്, സഞ്ജയ് യാദവ് എന്ന പാര്‍ട്ടി പ്രവര്‍ത്തകന്റെ സാന്നിധ്യത്തില്‍ റോഡ് നിര്‍മ്മാണ വകുപ്പിന്റെ യോഗം ചേരുന്ന ദൃശ്യങ്ങള്‍ വിവാദമായതിന് തൊട്ടു പിന്നാലെയാണ് പുതിയ സംഭവം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.