കൊച്ചി: സീന്യൂസ് ലൈവ് ഇംഗ്ലീഷ് പോര്‍ട്ടലിന്റെ ഔദ്യോഗിക ഉദ്ഘാടനം ഓഗസ്റ്റ് 20 ശനിയാഴ്ച വൈകിട്ട് നടക്കും. മഡഗാസ്‌കര്‍ ബിഷപ് റൈറ്റ് റവ. ഡോ. ജോര്‍ജ് പുതിയാകുളങ്ങര ഉദ്ഘാടനം നിര്‍വ്വഹിക്കും. ഓണ്‍ലൈനായി നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
ഗ്ലോബല്‍ മീഡിയ ചെയര്‍മാന്‍ വര്‍ഗീസ് തോമസിന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ താമരശേരി രൂപത ചാന്‍സലര്‍ ഫാദര്‍ ബെന്നി മുണ്ടനാട്ട് മുഖ്യപ്രഭാഷണം നടത്തും. സീന്യൂസ് ഗ്ലോബല്‍ കോര്‍ഡിനേറ്ററും സി.ഇ.ഒയുമായ ലിസി കെ ഫര്‍ണാണ്ടസ്, ചീഫ് എഡിറ്റര്‍ ജോ കാവാലം, സോണി മനോജ്, വിനോ പീറ്റേഴ്സൺ, മിനി ജോണ്‍ ടോമിൻ എന്നിവർ ആശംസകൾ നേരും. ബെന്നി ആന്റോ, അഭിലാഷ് തോമസ്, ക്ഷേമ അജയ്, ജെമി സെബാൻ, ലിയാ തെരേസ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകും.
വി. പത്രോസ് മുതല്‍ ഫ്രാന്‍സിസ് പാപ്പാ വരെയുള്ള എല്ലാ മാര്‍പ്പാപ്പാമാരുടെയും ജീവചരിത്രം വിവരിക്കുന്ന 'ദ പൊന്തിഫ്' എന്ന ഓണ്‍ലൈന്‍ പരമ്പരയുടെ ട്രെയ്‌ലറും ചടങ്ങില്‍ പ്രകാശനം ചെയ്യും.
ഇന്ത്യന്‍ സമയം ശനിയാഴ്ച വൈകിട്ട് ആറിന് ചേരുന്ന സംയുക്ത മീറ്റിങില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, വിവിധ രാജ്യങ്ങളിലെ കോര്‍ഡിനേറ്റര്‍സ്, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങി സീന്യൂസിലെ വിവിധ മേഖലകളിലെ അംഗങ്ങള്‍ പങ്കെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.