ഷാജഹാന്‍ കൊലപാതകം: പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ടു പേരെ കാണാനില്ലെന്ന് പരാതി; കമ്മീഷനെ നിയോഗിച്ച് കോടതി

ഷാജഹാന്‍ കൊലപാതകം: പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ടു പേരെ കാണാനില്ലെന്ന് പരാതി; കമ്മീഷനെ നിയോഗിച്ച് കോടതി

പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോയ രണ്ടു പേരെ കാണാനില്ലെന്ന് പരാതി. കുന്നങ്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെയാണ് കാണാതായത്. ഇരുവരെയും കാണാനില്ലെന്ന് കാട്ടി ആവാസിന്റെയും ജയരാജിന്റെയും അമ്മമാര്‍ പാലക്കാട് കോടതിയെ സമീപിച്ചിരിക്കുകയാണ്.

ജയരാജിന്റെ അമ്മ ദേവയാനിയും ആവാസിന്റെ അമ്മ പുഷ്പയുമാണ് കോടതിയെ സമീപിച്ചത്. മക്കളെ കാണാനില്ലെന്ന ഇവരുടെ പരാതി അന്വേഷിക്കാന്‍ കോടതി അഭിഭാഷക കമ്മീഷനെ സമീപിച്ചു. ആവാസും ജയരാജും പൊലീസ് കസ്റ്റഡിയില്‍ ഉണ്ടോ എന്ന് പരിശോധിക്കാനാണ് കമ്മീഷനെ നിയോഗിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ എത്തിച്ച പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ അഭിഭാഷക കമ്മീഷന്‍ പരിശോധന നടത്തി. തുടര്‍ന്ന് പാലക്കാട് നോര്‍ത്ത സ്റ്റേഷനിലും പരിശോധിച്ചു.

ചൊവ്വാഴ്ചയാണ് ഇരുവരേയും ചോദ്യം ചെയ്യാനെന്ന പേരില്‍ പൊലീസ് വിളിച്ചു കൊണ്ടുപോയതെന്ന് ആവാസിന്റെയും ജയരാജിന്റെയും അമ്മമാര്‍ പറയുന്നു. കേസില്‍ എട്ടു പേരാണ് അറസ്റ്റിലായിട്ടുള്ളത്. എന്നാല്‍ പ്രതികള്‍ ഇവര്‍ മാത്രമല്ലെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കാമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. മൂന്നു പേര്‍ കൂടി പ്രതികളാകുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.