വീ ആ‍ർ ദ പോലീസ് : ഏഴുമാസത്തിനിടെ രേഖപ്പെടുത്തിയത് 34870 ഗതാഗത നിയമലംഘന പിഴകള്‍

വീ ആ‍ർ ദ പോലീസ് : ഏഴുമാസത്തിനിടെ രേഖപ്പെടുത്തിയത് 34870 ഗതാഗത നിയമലംഘന പിഴകള്‍

ദുബായ്: പൊതുജനങ്ങള്‍ക്കുള്‍പ്പടെ ഗതാഗത നിയമലംഘനങ്ങള്‍ വിളിച്ചറിയിക്കാനുളള സൗകര്യം നല്‍കുന്ന വീ ആർ ദ പോലീസ് പദ്ധതിയിലൂടെ രേഖപ്പെടുത്തിയത് 34870 ഗതാഗത നിയമലംഘന പിഴകളെന്ന് ദുബായ് പോലീസ്. ദുബായ് പോലീസ് രേഖപ്പെടുത്തിയത് 8976 പിഴകളാണ്. സിസിടിവി ക്യാമറകളില്‍ 9321 നിയമലംഘനങ്ങള്‍ പതിഞ്ഞപ്പോള്‍ പൊതുജനങ്ങളില്‍ നിന്ന് 16572 കോളുകളും ഇതുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയെന്ന് ദുബായ് പോലീസിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിഭാഗം ആക്ടിംഗ് ഡയറക്ടർ കേണല്‍ ജുമാ സാലെം ബിന്‍ സുവൈദാന്‍ പറഞ്ഞു. 

ദുബായ് റോഡുകളില്‍ സുരക്ഷിതമായി വാഹനമോടിക്കുന്നതില്‍ പൊതുജനങ്ങള്‍ക്കു കൂടി പങ്കുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു വീ ആർ ദ പോലീസ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. അപകടകരമായോ അശ്രദ്ധയോടെയോ വാഹനമോടിക്കുമ്പോള്‍ അത് സ്മാർട് ആപ്പ് വഴിയോ 901 എന്ന കാള്‍സെന്‍റർ വഴിയോ ദുബായ് പോലീസിനെ അറിയിക്കാം. വിളിച്ചറിയിക്കുന്നയാളുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും. 

മാർച്ചില്‍ 5822 നിയമലംഘനങ്ങളും ജൂണില്‍ 5735 നിയമലംഘനങ്ങളും ജൂലൈയില്‍ 5666 നിയമലംഘനങ്ങളുമാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍ മാസത്തിലാണ് ഏറ്റവും കുറവ് നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയത്. 3999 എണ്ണമാത്രം. നിയമലംഘനങ്ങളെ കുറിച്ച് വിവരങ്ങള്‍ അറിയുമ്പോള്‍ പെട്ടെന്ന് തന്നെ പിഴ നല‍്കുകയല്ല ചെയ്യുന്നത്. മറിച്ച് കൃത്യമായ പരിശോധനകള്‍ നടത്തി ഉറപ്പിച്ച ശേഷമാണ് പിഴ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.