തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ കെ-സ്വിഫ്റ്റ് ജീവനക്കാര്‍ക്ക് ഓണത്തിന് അഡ്വാന്‍സ് ശമ്പളം വിതരണം ചെയ്യും. സെപ്റ്റംബര്‍ ആദ്യ വാരം 3000 രൂപ വിതരണം ചെയ്യാനാണ് തീരുമാനം. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ക്കാണ് അഡ്വാന്‍സ് ലഭിക്കുക.
എല്ലാ മാസവും കൃത്യമായി ഡ്യൂട്ടി നിര്‍വഹിച്ചവര്‍ക്കേ അഡ്വാന്‍സ് തുക നല്‍കൂ. ഈ തുക പിന്നീട് ശമ്പളത്തില്‍ നിന്ന് തിരിച്ചു പിടിക്കും. സത്യവാങ്മൂലം സമര്‍പ്പിക്കുന്നവര്‍ക്ക് മാത്രമാണ് ഓണം അഡ്വാന്‍സ് ലഭിക്കുക. അഡ്വാന്‍സായി നല്‍കുന്ന തുക തുല്യ ഗഡുക്കളാക്കി തിരിച്ചു പിടിക്കാന്‍ അനുമതി നല്‍കുന്നതാണ് സത്യവാങ്മൂലം.
ഒക്ടോബറിലെ ശമ്പളം മുതല്‍ അഞ്ച് തുല്യ ഗഡുക്കളായാകും ഈ തുക തിരിച്ചു പിടിക്കുയെന്നും സ്വിഫ്റ്റ് മാനേജ്മെന്റ് വ്യക്തമാക്കി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈയിലെ ശമ്പളം ഇതുവരെ നല്‍കിയിട്ടില്ല. ശമ്പളം വൈകുന്നതില്‍ ജീവനക്കാര്‍ കടുത്ത അമര്‍ഷത്തിലാണ്. ഹൈക്കോടതിയും കഴിഞ്ഞ ദിവസം അതൃപ്തി അറിയിച്ചിരുന്നു. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയ ശേഷം സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിക്കണമെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.