രാജ്യദ്രോഹ പരാമര്‍ശം: ജലീലിനെതിരെ ഡല്‍ഹി സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി; നിയമോപദേശം ലഭിച്ചാല്‍ അറസ്റ്റ്

രാജ്യദ്രോഹ പരാമര്‍ശം: ജലീലിനെതിരെ ഡല്‍ഹി സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി; നിയമോപദേശം ലഭിച്ചാല്‍ അറസ്റ്റ്

ന്യൂഡല്‍ഹി: കാശ്മീര്‍ സന്ദര്‍ശനത്തിന് പിന്നാലെ മുന്‍ സിമി നേതാവ് കെ.ടി ജലീല്‍ ഫെയ്സ്ബുക്കില്‍ നടത്തിയ ആസാദി കാശ്മീര്‍ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പരാതിയില്‍ ഡല്‍ഹി പോലീസ് നടപടികള്‍ ആരംഭിച്ചു. അന്വേഷണത്തിനായി പരാതി സൈബര്‍ ക്രൈം വിഭാഗത്തിന് കൈമാറി. കേസെടുക്കുന്നതില്‍ നിയമോപദേശവും ഡല്‍ഹി പോലീസ് തേടിയിട്ടുണ്ട്.

സുപ്രീം കോടതി അഭിഭാഷകന്‍ ജി.എസ് മണിയാണ് ഡല്‍ഹി തിലക് മര്‍ഗ് പോലീസ് സ്റ്റേഷനില്‍ കെ.ടി ജലീലിനെതിരേ പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ അന്വേഷണം നടത്തുകയോ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാത്തതിനാല്‍ ഡി.സി.പിയ്ക്ക് ജി.എസ് മണി പരാതി നല്‍കി. തുടര്‍ന്നാണ് പരാതി ഇപ്പോള്‍ സൈബര്‍ ക്രൈം വിഭാഗത്തിന് നല്‍കിയിരിക്കുന്നത്.

പ്രാഥമികാന്വേഷണവും നിയമോപദേശവും ലഭിച്ച ശേഷം കേസെടുത്ത് അറസ്്റ്റ് ചെയ്യുമെന്നാണ് വിവരം. ആസാദി കാശ്മീര്‍ അടക്കമുള്ള രാജ്യദ്രോഹ പരാമര്‍ശങ്ങള്‍ വിവാദമായതോടെ ജലീല്‍ ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.