തൊഴിലാളി പണിമുടക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ തുറമുഖത്ത് ചരക്ക് നീക്കം സ്തംഭിച്ചു

തൊഴിലാളി പണിമുടക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ തുറമുഖത്ത് ചരക്ക് നീക്കം സ്തംഭിച്ചു

സഫോക്ക് (യുകെ): ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ തുറമുഖമായ സഫോക്കിലെ ഫെലിക്സ്സ്റ്റോയില്‍ ഡോക്ക് തൊഴിലാളികള്‍ പണികുടക്ക് ആരംഭിച്ചതോടെ ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്കുള്ള കണ്ടെയ്‌നര്‍ നീക്കം സ്തംഭിച്ചു. വേതന വര്‍ധനവിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച്ച മുതലാണ് രണ്ടിയരത്തോളം വരുന്ന യൂണൈറ്റഡ് യൂണിയനിലെ തൊഴിലാളികള്‍ സമരം ആരംഭിച്ചത്. ഇതോടെ 30 വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ തൊഴിലാളി പണിമുടക്കിന് ഫെലിക്സ്സ്റ്റോ കണ്ടെയ്‌നില്‍ ടെര്‍മിനല്‍ സാക്ഷിയായി.

10 ശതമാനം ശമ്പള വര്‍ധനവാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. ഏഴ് ശതമാനം നല്‍കാമെന്ന് കമ്പനി സമ്മതിച്ചു. ഇതംഗീകരിക്കാന്‍ യൂണിയന്‍ തയാറായില്ല. തുടര്‍ന്ന് അനിശ്ചിതകാല സമരം ആരംഭിക്കുകയായിരുന്നു. യൂണിയനില്ലാത്തതും മറ്റ് യൂണിയനുകളില്‍പ്പെട്ടതുമായ ചുരുക്കം തൊഴിലാളികള്‍ സമരത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നുണ്ടെങ്കിലും അഞ്ച് ശതമാനത്തില്‍ താഴെ ചരക്ക് നീക്കം മാത്രമേ ഇപ്പോള്‍ നടക്കുന്നുള്ളു.

രാജ്യത്തെ ഏറ്റവും തിരക്കേറിയ ചരക്ക് നീക്ക തുറമുഖമാണ് ഫെലിക്സ്സ്റ്റോ കണ്ടെയ്‌നര്‍ ടെര്‍മിനല്‍. 2,550 പേര്‍ ഇവിടെ തൊഴിലെടുക്കുന്നുണ്ട്. ഇംഗ്ലണ്ടിലെ കണ്ടെയ്നര്‍ വ്യാപാരത്തിന്റെ 48 ശതമാനവും നടക്കുന്നത് ഇവിടെയാണ്. സമരം ആരംഭിച്ചതോടെ കണ്ടെയ്‌നര്‍ ഷിപ്പുകള്‍ മറ്റ് തുറമുഖങ്ങളിലേക്ക് വഴിതിരിച്ചു വിട്ടു തുടങ്ങി. ഓഗസ്റ്റ് 29 വരെ സമരം നീണ്ടേക്കുമെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.