ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്നു സൂചനയുമായി ശശി തരൂര്‍ എംപി. മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സര രംഗത്തില്ലെങ്കില്‍ മറ്റ് പേരുകള്‍ നിര്‍ദേശിക്കും. പാര്‍ട്ടിക്ക് മുന്നില്‍ നിരവധി മികച്ച സാധ്യതകള്‍ ഉണ്ടെന്നുമാണ് ശശി തരൂര്‍ പറഞ്ഞത്.
കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കൂ. സാധ്യതാ പട്ടികയില്‍ ആരൊക്കെയുണ്ടെന്ന് അന്ന് അറിയാം. ഞാന്‍ ഉറപ്പായും മത്സര രംഗത്തുണ്ടാവുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. അനന്തരാവകാശി മത്സര രംഗത്തില്ലെങ്കില്‍ മറ്റുള്ളവര്‍ മുന്നോട്ട് വരും. ഞങ്ങള്‍ക്ക് മുന്നില്‍ മികച്ച നിരവധി സാധ്യതകള്‍ ഉണ്ടെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞു.
അതേസമയം, തനിക്ക് മറ്റു പാര്‍ട്ടികളില്‍ നിന്ന് ക്ഷണം ലഭിക്കുന്നുണ്ടെന്ന് തരൂര്‍ വെളിപ്പെടുത്തി. കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് ചേര്‍ന്നുനില്‍ക്കുന്ന നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്തുണ്ട്. ബിജെപി, ആം ആദ്മി എന്നിവിടങ്ങളില്‍ നിന്നല്ലാതെ നിരവധി പാര്‍ട്ടികളില്‍ നിന്ന് വിളി വരുന്നുണ്ട്. ഇപ്പൊള്‍ കോണ്‍ഗ്രസില്‍ തന്നെ തുടരാനാണ് തീരുമാനമെന്നും തരൂര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.